scorecardresearch

കൈചേർത്തു പിടിച്ച് പ്രണയപൂർവ്വം നയൻതാരയും വിക്കിയും; ചിത്രങ്ങൾ

കന്യാകുമാരി ജില്ലയിലെ വിവിധ ക്ഷേത്രങ്ങൾ ഇരുവരും സന്ദർശിച്ചിരുന്നു, ആ സമയത്ത് പകർത്തിയ ചിത്രമാണിത്

കന്യാകുമാരി ജില്ലയിലെ വിവിധ ക്ഷേത്രങ്ങൾ ഇരുവരും സന്ദർശിച്ചിരുന്നു, ആ സമയത്ത് പകർത്തിയ ചിത്രമാണിത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nayanthara

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളായ നയൻതാരയേയും വിഘ്നേഷ് ശിവനെയും സംബന്ധിച്ച് യാത്രകൾ ഏറെ പ്രിയപ്പെട്ടതാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ യാത്രാവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. 

Advertisment

സിനിമാതിരക്കുകളൊഴിയുമ്പോൾ ക്ഷേത്രസന്ദർശനവും യാത്രകളുമൊക്കെയായി തിരക്കിലാണ് നയൻതാരയും വിഘ്നേഷും. അടുത്തിടെ കന്യാകുമാരി ജില്ലയിലെ വിവിധ ക്ഷേത്രങ്ങൾ ഇരുവരും സന്ദർശിച്ചിരുന്നു. ശുചീന്ദ്രം താണുമാലയ സ്വാമി ക്ഷേത്രം,  നാഗർകോട്ടിലെ നാഗരാജ ക്ഷേത്രം, കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രം, ശ്രീ കാലഭൈരവ ക്ഷേത്രം, ആഞ്ജനേയർ ക്ഷേത്രം, ബാലസൗന്ദരി അമ്മൻ, മൂലസ്ഥാന ശ്രീകോവിൽ ഭഗവതി അമ്മൻ, വിനായഗർ, ധർമശാസ്താ അയ്യപ്പൻ, ശ്രീനാഗരാജ, സൂര്യഭഗവാൻ ക്ഷേത്രങ്ങൾ തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളിൽ നയനും വിക്കിയുമെത്തി. 

ഈ യാത്രയ്ക്കിടയിൽ പകർത്തിയ ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. പരസ്പരം കൈകോർത്തു പിടിച്ചു പ്രണയപൂർവ്വം പരസ്പരം നോക്കുന്ന നയൻതാരയേയും വിഘ്നേഷിനെയുമാണ് ചിത്രങ്ങളിൽ കാണാനാവുക.

Advertisment

മലയാളത്തിലേക്ക് റീ എൻട്രിക്കായി തയ്യാറെടുക്കുകയാണ് നയൻതാര ഇപ്പോൾ.  നിവിൻ പോളിയുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന 'ഡിയർ സ്റ്റുഡന്റ്സ്' എന്ന ചിത്രത്തിലാവും നയൻതാര എത്തുക.  കുഞ്ചാക്കോ ബോബൻ നായകനായ നിഴലാണ് നയൻതാര അവസാനമായി അഭിനയിച്ച മലയാളം ചിത്രം.

അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ് ആണ് ഒടുവിൽ തിയേറ്ററിലെത്തിയ നയൻതാര ചിത്രം. ടെസ്റ്റ്, മണ്ണങ്ങാട്ടി സിൻസ് 1960 എന്നിവയാണ് റിലീസ് കാത്തിരിക്കുന്ന മറ്റുചിത്രങ്ങൾ. 

Read More Entertainment Stories Here

Vignesh Shivan Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: