/indian-express-malayalam/media/media_files/4GYOjuMlzdsZra69zVwO.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
നവ്യാ നായരെയും പൃഥ്വിരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു നന്ദനം. 2002ൽ പുറത്തിറങ്ങിയ ചിത്രത്തിലെ രംഗങ്ങൾ ഇപ്പോഴും മലയാളികളുടെ മനസ്സിലുണ്ട്. ഗുരുവായൂർ അമ്പലനടയിലൂടെ പൃഥ്വിരാജിന്റെ കൈപിടിച്ച് ഓടിവരുന്ന നവ്യയുടെ കഥാപാത്രമായ ബാലാമണിയുടെ രംഗങ്ങൾ വലിയ ഓളമാണ് കേരളത്തിലുണ്ടാക്കിയത്. സോഷ്യൽ മീഡിയ വ്യാപകമായതോടെ ഈ രംഗം പല വിഹാഹ വീഡിയോകളിലും ചിത്രീകരിക്കപ്പെട്ടു.
ഇപ്പോഴിതാ ഗുരുവായൂർ അമ്പലനടയിലൂടെ ഓടിവരുന്ന നവദമ്പതികളുടെ വീഡിയോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഇത്തവണ നവ്യതന്നെയാണ്, ഇൻസ്റ്റഗ്രാമിൽ വൈറലായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'നിങ്ങൾ ഇപ്പോഴും ഇത് ചെയ്യുന്നതിൽ സന്തോഷമുണ്ട്, 'ഔട്ട് ഓഫ് ഫാഷൻ അയില്ലല്ലോ.'' എന്നാണ് നവ്യ സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്.
മാലയിട്ട ശേഷം ഓടിവരുന്ന ദൃശ്യങ്ങൾ പകർത്തണമെന്ന് ക്യാമറാമാന് നിർദേശം കൊടുക്കുന്ന നവവധുവിനെയും വീഡിയോയിൽ കാണാം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനോടകം ഒരു മില്യൺ കാഴ്ചകളും നേടിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.