/indian-express-malayalam/media/media_files/2TtzUU7b5OCYOSYNozcc.jpg)
നാനാ പടേക്കർ
സെൽഫി എടുക്കാനെത്തിയ ആരാധകന്റെ തലയ്ക്കടിക്കുന്ന നാനാ പടേക്കറുടെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇൻറ്റർനെറ്റിൽ പ്രചരിച്ചത്. വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ താരത്തിനെതിരെ വിമർശനങ്ങളും ഉയർന്നു. എന്നാൽ പ്രചരിക്കുന്ന വീഡിയോ യഥാർത്ഥമല്ലെന്ന വിശദീകരണവുമായി നാനാ പടേക്കർ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകനായ അനിൽ ശർമ്മ രംഗത്ത് വന്നിരുന്നു. തന്റെ സിനിമയിലെ ഒരു രംഗമാണത് എന്നായിരുന്നു അനിൽ ശർമ്മ വിശദീകരിച്ചത്.
സംഭവം വിശദീകരിച്ച് നാനാ പടേക്കറും രംഗത്തു വന്നിരിക്കുകയാണ് ഇപ്പോൾ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ അദ്ദേഹം പറയുന്നത്, വാരാണസിയിലെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് പ്രശ്നത്തിനാസ്പദമായ സംഭവം ഉണ്ടാകുന്നത് എന്നാണ്. തൊപ്പി വച്ച തന്നെ നോക്കി "കെളവാ ഈ തൊപ്പികൊടുക്കുന്നുണ്ടോ" എന്ന് ചോദിച്ച് തൊപ്പിയെടുക്കാൻ വരുന്ന അഭിനേതാവിനെ താൻ തല്ലുന്ന രംഗമാണ് ചിത്രീകരിക്കാൻ ഉണ്ടായിരുന്നത്. അതിനായി ഒരു റിഹേഴ്സലും നടത്തിയിരുന്നു, എന്നാൽ പെട്ടെന്നാണ് വീഡിയോയിൽ കാണുന്ന പയ്യൻ അങ്ങോട്ട് ഓടിവന്നത്. ആളുമാറി അയാളെ തല്ലിപ്പോയതാണെന്നാണ് താരത്തിന്റെ വിശദീകരണം.
സംഭവത്തിൽ കൈകൂപ്പി മാപ്പുപറഞ്ഞ നാന, താൻ ആരെയും ഫോട്ടോ എടുക്കാൻ അനുവദിക്കാതിരുന്നിട്ടില്ലെന്നും കൂട്ടിച്ചേർത്തു. "നടന്ന സംഭവങ്ങൾ ഒരു അബദ്ധത്തിന്റെ പേരിലുണ്ടായതാണ്, തല്ലുകൊണ്ടയാൾ എവിടുന്നാണ് വന്നതെന്നറിയില്ല, അയാൾ പ്രശ്നത്തിന് ശേഷം ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു."
वाराणसी - नाना पाटेकर ने अपने फैंस को जड़ा थप्पड़ , फिल्म की शूटिंग के दौरान सेल्फी लेने पहुंचा था फैंस
— Dinesh Kumar (@DineshKumarLive) November 15, 2023
➡नाना पाटेकर ने थप्पड़ जड़कर फैंस को भगाया
➡सोशल मीडिया पर वायरल हुआ थप्पड़ मारने का वीडियो
➡वाराणसी में नाना पाटेकर कर रहे हैं फिल्म जर्नी की शूटिंग. #Varanasipic.twitter.com/tlPS1QX9g9
'ജേർണി' എന്ന അനിൽ ശർമ്മ ചിത്രത്തിൽ അഭിനയിക്കുകയാണ് നാന ഇപ്പോൾ. സംഭവുമായി ബന്ധപ്പെട്ട്, "ഞാൻ ഈ വാർത്തയെക്കുറിച്ച് അറിഞ്ഞു. ഞാൻ ഇപ്പോഴാണ് വീഡിയോ കാണുന്നത്. നാന ആരെയും അടിച്ചിട്ടില്ല, മറിച്ച് എന്റെ സിനിമയിൽ നിന്നുള്ള ഒരു ഷോട്ട് മാത്രമാണ് അത്. ബനാറസിലെ റോഡിൽ വച്ചുള്ള സീനിൽ, നാനയുടെ അടുത്തേക്ക് വരുന്ന പയ്യന്റെ തലയിൽ അടിക്കുന്ന ഷോട്ട് ചിത്രീകരിക്കുകയായിരുന്നു ഞങ്ങൾ. സംഭവം അളുകൾ തെറ്റായാണ് വ്യാഖ്യാനിക്കുന്നത്," എന്നായിരുന്നു ബുധനാഴ്ച വിഷയത്തിൽ സംവിധായകൻ അനിൽ ശർമ്മ പ്രതികരിച്ചത്.
Check out More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us