/indian-express-malayalam/media/media_files/Dn4m5Had2W3TlU4AXera.jpg)
തെലുങ്ക് സിനിമാലോകം മറ്റൊരു താരവിവാഹത്തിനു കൂടി സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. നടൻ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് ഹൈദരാബാദ് ജൂബിലി ഹിൽസിലെ നാഗാർജനയുടെ വീട്ടിൽ നടന്നു. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയാണ് വിവാഹനിശ്ചയ വാർത്ത പങ്കിട്ടത്.
നാഗചൈതന്യയുടെയും ശോഭിതയുടെയും ആസ്തി എത്രയാണെന്നറിയാമോ?
ലാൽ സിംഗ് ഛദ്ദ എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച നാഗ ചൈതന്യ, യേ മായ ചേസാവ്, പ്രേമം, മാനം, മജിലി, 100% ലവ്, സാഹസം ശ്വസന സാഗിപോ, ഓക ലൈലാ കോസം, ദോച്ചയ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഏകദേശം 154 കോടി രൂപയാണ് നാഗ ചൈതന്യയുടെ ആസ്തി.
നാഗചൈതന്യയുടെ പിതാവും ഇതിഹാസ നടനുമായ നാഗാർജുനയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ. 3,100 കോടി രൂപയാണ് നാഗാർജുനയുടെ ആസ്തി.
അതേസമയം, ശോഭിത ധൂലിപാലയുടെ ആസ്തി 7 മുതൽ 10 കോടി രൂപ വരെയാണ്. നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും ആകെ ആസ്തി 164 കോടി രൂപയാണ്.
അടുത്തിടെ ദൂത എന്ന ചിത്രത്തിലൂടെ ഒടിടിയിലും നാഗചൈതന്യ അരങ്ങേറ്റം കുറിച്ചിരുന്നു. ഒരു സിനിമയ്‌ക്ക്/ വെബ് സീരീസിന് നാഗചൈതന്യ ഈടാക്കുന്നത് 5 മുതൽ 10 കോടി രൂപ വരെയാണ്.
ദൂത എന്ന ചിത്രത്തിന് 8 കോടി രൂപയാണ് നാഗചൈതന്യ ഈടാക്കിയതെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ആമിർ ഖാനൊപ്പം ലാൽ സിംഗ് ഛദ്ദ എന്നി ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നാഗചൈതന്യ ആ കഥാപാത്രത്തിന് 5 കോടി രൂപ പ്രതിഫലം വാങ്ങിച്ചുവെന്നും റിപ്പോർട്ടുണ്ട്.
മെയ്ഡ് ഇൻ ഹെവൻ, ദി നൈറ്റ് മാനേജർ എന്നീ വെബ് സീരീസുകളാണ് ശോഭിതയെ ശ്രദ്ധേയയാക്കിയത്. രമൺ രാഘവ് 2.0, കുറുപ്പ്, മേജർ, മൂത്തോൻ, ഗോസ്റ്റ് സ്റ്റോറീസ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും ശോഭിത മണിരത്നത്തിൻ്റെ പൊന്നിയിൻ സെൽവൻ്റെ ഭാഗമായിരുന്ന അവർ അടുത്തിടെ ഹോളിവുഡ് ചിത്രം മങ്കി മാനിലും അഭിനയിച്ചു. ഒരു പ്രോജക്റ്റിന് 70 ലക്ഷം മുതൽ 1 കോടി രൂപ വരെയാണ് ശോഭിത ഈടാക്കുന്നത്. പൊന്നിയിൻ സെൽവനിൽ അഭിനയിക്കാൻ ശോഭിതയ്ക്ക് ഒരു കോടി രൂപയാണ് ലഭിച്ചതെന്നും റിപ്പോർട്ടുണ്ട്.
Read More
- ആരേയും വളരെ പെട്ടെന്ന് വിശ്വാസത്തിലെടുക്കരുത്: ജീവിതം തന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠത്തെക്കുറിച്ച് അമല പോൾ
- വയനാട്ടിലെ ദുരിതബാധിതർക്ക് 2 കോടി നൽകി പ്രഭാസ്
- ഒരു ഇൻഡസ്ട്രിയുടെ തന്നെ തലവര മാറ്റിയ വ്യക്തിയാണ് ഈ ചുള്ളൻ; ആളെ മനസ്സിലായോ?
- അർമാനും രണ്ടാം ഭാര്യയും ബിഗ് ബോസ് വീട്ടിൽ: വിവാഹ മോചനം പ്രഖ്യാപിച്ച് ഒന്നാം ഭാര്യ പായൽ
- കോടിക്കണക്കിന് ആരാധകരുള്ള താരം, യുവാക്കളുടെ ആവേശം; ആളെ മനസ്സിലായോ?
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.