/indian-express-malayalam/media/media_files/2025/02/25/5SRyPdCZb0qqh8Z21W27.jpg)
റിയൽ ലൈഫ് ചാർളി എന്ന് ആരാധകർ പ്രണവ് മോഹൻലാലിനെ വിശേഷിപ്പിക്കുന്നത്. ഇടയ്ക്ക് ഒരു സിനിമ ചെയ്യുക, പിന്നെ ഇഷ്ടാനുസരണം യാത്ര പോവുക എന്നതാണ് പ്രണവിന്റെ ശൈലി.
ഇപ്പോഴിതാ, മോഹൻലാലും പ്രണവുമാണ് ഒരു വൈറൽ ട്രോളിലെ താരമാവുന്നത്. മോഹൻലാലിന്റെ ഷർട്ട് ധരിച്ച പ്രണവിനെയും വീഡിയോയിൽ കാണാം. 'ചിത്രം' സിനിമയിൽ എന്റെ ഷർട്ട് എവിടെയെന്ന് മോഹൻലാൽ തിരക്കുന്ന സീനിനൊപ്പമാണ് രണ്ടു ചിത്രങ്ങളും കണക്റ്റ് ചെയ്തിരിക്കുന്നത്.
ആ ഷർട്ടങ്ങ് മറന്നേക്കൂ ലാലേട്ടാ, ലാലേട്ടന്റെ ഷർട്ടിനു പുതിയ ഓണറെ കിട്ടി എന്നിങ്ങനെ പോവുന്നു സോഷ്യൽ മീഡിയയുടെ കമന്റുകൾ.
മകന്റെയും മകളുടെയുമെല്ലാം സ്വപ്നങ്ങൾക്ക് പൂർണപിന്തുണ നൽകുന്ന അച്ഛനാണ് മോഹൻലാൽ. മകനെ പോലെ യാത്രകൾ ചെയ്യാൻ തനിക്കും ആഗ്രഹമുണ്ടായിരുന്നു എന്നാണ് ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്.
"ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്നെപ്പോലെ തന്നെ പ്രണവും സ്‌കൂളിൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയിരുന്നു. അവന് അവന്റേതായ തത്ത്വങ്ങളുണ്ട്. അധികം സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. കൂടുതൽ യാത്ര ചെയ്യാനും ഇടയ്ക്ക് സിനിമ ചെയ്യാനും അവൻ ആഗ്രഹിക്കുന്നു; അത് അവൻ്റെ തിരഞ്ഞെടുപ്പാണ്. ഞങ്ങൾക്ക് അതിൽ ഒരു പ്രശ്നവുമില്ല - അവൻ അവൻ്റെ ജീവിതം ആസ്വദിക്കട്ടെ. സിനിമയെ പിന്തുടരാനുള്ള എൻ്റെ സ്വപ്നം പങ്കുവെച്ചപ്പോൾ അച്ഛൻ എന്നോട് പറഞ്ഞത്, ‘ആദ്യം, നിങ്ങളുടെ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കൂ, എന്നിട്ട് നിങ്ങൾ ആഗ്രഹിക്കുന്നതെന്താണോ അതു ചെയ്യുക’ എന്നാണ്. ഞാനും അങ്ങനെ തന്നെ. നമ്മൾ എന്തിന് നമ്മുടെ കുട്ടികളെ നിയന്ത്രിക്കണം? പ്രണവിൻ്റെ പ്രായത്തിൽ എനിക്കും സിനിമ ഉപേക്ഷിച്ച് ലോകം ചുറ്റാൻ ആഗ്രഹമുണ്ടായിരുന്നു. എൻ്റെ സ്വപ്നങ്ങൾ കൂടി സാക്ഷാത്കരിക്കാൻ അവനു കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്," സുഹാസിനി മണിരത്‌നവുമായുള്ള ചാറ്റിനിടെ മോഹൻലാൽ പറഞ്ഞു.
തമ്പി കണ്ണന്താനത്തിൻ്റെ ഒന്നാമൻ (2002) എന്ന ചിത്രത്തിൽ മോഹൻലാലിൻ്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ടാണ് പ്രണവ് അരങ്ങേറ്റം കുറിച്ചത്. പുനർജനി (2003) എന്ന ചിത്രത്തിലെ അഭിനയത്തിന് പിന്നീട് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും പ്രണവ് നേടി, അതിനുശേഷം നീണ്ട ഇടവേള എടുത്ത പ്രണവ്, അസിസ്റ്റന്റ് ഡയറക്ടറായാണ് തിരിച്ചുവരവ് നടത്തിയത്. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ കമൽഹാസൻ ചിത്രം പാപനാശം എന്ന ചിത്രത്തിൽ ജീത്തു ജോസഫിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടറായിരുന്നു പ്രണവ്.
ജീത്തുവിൻ്റെ ആക്ഷൻ ത്രില്ലറായ ആദി (2018) എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. അതിനുശേഷം, ഇരുപത്തിയൊന്നാം നൂറ്റാണ്ട് (2019), ഹൃദയം (2022), വർഷങ്ങൾക്ക് ശേഷം (2024) എന്നീ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. മരക്കാർ: അറബിക്കടലിൻ്റെ സിംഹം (2021), ബറോസ് എന്നീ ചിത്രങ്ങളിൽ അതിഥി വേഷങ്ങളിലും പ്രണവ് പ്രത്യക്ഷപ്പെട്ടു.
Read More
- തിയേറ്ററിൽ ആളില്ലെങ്കിലും പുറത്ത് ഹൗസ്ഫുൾ ബോർഡ്; കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കളും
- വിവാഹം മുടങ്ങി, എനിക്ക് നഷ്ടമായത് ലക്ഷങ്ങൾ; വെളിപ്പെടുത്തി ബിഗ് ബോസ് താരം ജിന്റോ
- New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന 6 ചിത്രങ്ങൾ
- എന്നെ അത്ഭുതപ്പെടുത്തിയ ചിത്രം; മഞ്ജുവാര്യരുടെ ആ സിനിമ ഹിന്ദിയിലേക്ക് എടുത്ത് അനുരാഗ് കശ്യപ്
- ഞാൻ വേറാരെയും കെട്ടാൻ പോയിട്ടില്ല, സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ്: സൈബർ ആക്രമണത്തോട് പ്രതികരിച്ച് രേണു
- Drishyam 3: ജോർജുകുട്ടി ഇത്തവണ കുടുങ്ങുമോ?; ദൃശ്യം 3 പ്രഖ്യാപിച്ച് മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.