scorecardresearch

കത്തനാരെ കാണാൻ എമ്പുരാൻ എത്തിയപ്പോൾ: ചിത്രങ്ങൾ

കത്തനാരുടെ ലൊക്കേഷൻ സന്ദർശിച്ച് മോഹൻലാൽ; നന്ദി പറഞ്ഞ് ജയസൂര്യ

കത്തനാരുടെ ലൊക്കേഷൻ സന്ദർശിച്ച് മോഹൻലാൽ; നന്ദി പറഞ്ഞ് ജയസൂര്യ

author-image
Entertainment Desk
New Update
Mohanlal | kathanar  | Jayasurya

കത്തനാർ ലൊക്കേഷനിൽ മോഹൻലാൽ

ജയസൂര്യ നായകനാകുന്ന 'കത്തനാർ: ദി വൈൽഡ് സോർസറർ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.  കത്തനാരെ കാണാൻ ലൊക്കേഷനിലെത്തിയ ഒരു സ്പെഷൽ അതിഥിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മറ്റാരുമല്ല, മലയാളത്തിന്റെ അഭിമാനതാരം മോഹൻലാലാണ് കത്തനാർ ലൊക്കേഷൻ സന്ദർശിച്ചത്. മോഹൻലാലിനു നന്ദി പറഞ്ഞുകൊണ്ട് ജയസൂര്യയാണ് ചിത്രങ്ങൾ ഷെയർ ചെയ്തത്.

Advertisment

Mohanlal | kathanar  | Jayasurya

Mohanlal | kathanar  | Jayasurya

Mohanlal | kathanar  | Jayasurya

Mohanlal | kathanar  | Jayasurya

Mohanlal | kathanar  | Jayasurya

Mohanlal | kathanar  | Jayasurya

Mohanlal | kathanar  | Jayasurya

മോ​ഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ചിത്രീകരണം പുരോ​ഗമിക്കുന്നതിനിടെയാണ് താരം കത്തനാരുടെ സെറ്റിലെത്തിയത്. 

 'ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ', 'ജോ ആൻഡ് ദ ബോയ്', 'ഹോം' എന്നീ സിനിമകള്‍ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  'കത്തനാർ: ദി വൈൽഡ് സോർസറർ'.  മഹാമാന്ത്രികൻ കടമറ്റത്ത് കത്തനാരുടെ ജീവിതം പറയുന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടിയാണ് നായികയായി എത്തുന്നത്. അനുഷ്ക മലയാളത്തിലേക്ക് എത്തുന്ന ആദ്യചിത്രമെന്ന സവിശേഷതയുമുണ്ട്. 

Advertisment

 വെർച്വൽ പ്രൊഡക്ഷൻ ടെക്നോളജിയിൽ ഒരുങ്ങുന്ന ചിത്രമാണ് കത്തനാർ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി 15ലേറെ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക.  ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ​ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

Check out More Entertainment Stories Here 

Mohanlal Jayasurya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: