scorecardresearch

റസൂലേ നിൻ കനിവാലേ...; ലാലേട്ടൻ പാടുമ്പോൾ എന്തൊരു ഫീലാണ്, വൈറൽ വീഡിയോ

ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് എന്നാണ് താരത്തിന്റെ പാട്ടിനെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്

ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് എന്നാണ് താരത്തിന്റെ പാട്ടിനെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanlal

മലയാളികളുടെ അഭിമാനതാരം മാത്രമല്ല, മികച്ചൊരു ഗായകൻ കൂടിയാണ് മോഹൻലാൽ.  നിരവധി സിനിമകളിലും മോഹൻലാൽ പാടിയിട്ടുണ്ട്. കണ്ണെഴുതി പൊട്ടും തൊട്ടിലെ 'കൈതപ്പൂവിന്‍',  ഭ്രമരത്തിലെ 'അണ്ണാറാക്കണ്ണാ വാ', റണ്‍ ബേബി റണിലെ 'ആറ്റുമണല്‍ പായയില്‍' എന്നിങ്ങനെ മലയാളികൾ എക്കാലവും നെഞ്ചോടു ചേർക്കുന്ന നിരവധി ഗാനങ്ങൾ മോഹൻലാലിന്റെ സ്വരമാധുരിയിൽ പിറന്നതാണ്.

Advertisment

സ്റ്റേജ് ഷോകളിലും ഗായകനായി തിളങ്ങാറുണ്ട് മോഹൻലാൽ. 2023ലെ മഴവിൽ എന്റർടെയിൻമെന്റ് അവാർഡ്സിൽ മോഹൻലാൽ പാടിയൊരു ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാവുന്നത്.

സഞ്ചാരി എന്ന ചിത്രത്തിൽ കെ ജെ യേശുദാസ് പാടിയ 'റസൂലേ നിൻ കനിവാലേ' എന്ന ഗാനമാണ് മോഹൻലാലും നാദിർഷായും ചേർന്ന് ആലപിക്കുന്നത്. 

മാജിക്കൽ വോയിസ്, ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റ്. 

Advertisment

1985ല്‍ എം ജി ശ്രീകുമാറിനൊപ്പം ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍ എന്ന സിനിമയിലെ 'സിന്ദൂരമേഘം' എന്നുതുടങ്ങുന്ന ഗാനമാണ് മോഹൻലാൽ ആദ്യമായി ആലപിച്ചത്. അതേ വർഷം തന്നെ,  കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിലെ നീയറിഞ്ഞോ എന്ന ഗാനവും മോഹൻലാൽ പാടി. പടയണി, പദമുദ്ര, ചിത്രം, വിഷ്ണുലോകം, സൂര്യ ഗായത്രി, ബട്ടര്‍ഫ്ളൈസ്, ഗന്ധര്‍വ്വം, കളിപാട്ടം, മണിച്ചിത്രത്താഴ്, സ്പടികം, ദ പ്രിന്‍സ്, ഒളിമ്പ്യന്‍ അന്തോണി ആദം, ഉസ്താദ്, പ്രജ, ചതുരംഗം, ഉടയോന്‍, മാടമ്പി, കാസിനോവ, ഒരു നാള്‍ വരും, പ്രണയം എന്നീ ചിത്രങ്ങളിലായി ഔസേപ്പച്ചന്‍, ഷങ്കര്‍ മഹാദേവന്‍, കെ.എസ്.ചിത്ര, സുജാത, വസുന്തരദാസ്, റിമി ടോമി, ജി.വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പവും മോഹന്‍ലാല്‍ പാടി അഭിനയിച്ചിട്ടുണ്ട്.

Read More Related Stories 

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: