/indian-express-malayalam/media/media_files/EhT3aB5f1SML4hmYGhaO.jpg)
മലൈക്കോട്ടൈ വാലിബൻ റിലീസിന് ഇനി 30 ദിവസങ്ങൾ കൂടിമാത്രം
മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിൽ ഒരുങ്ങിയ 'മലൈക്കോട്ടൈ വാലിബൻറെ' റിലീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം. ക്രിസ്മസ് ദിനത്തിൽ പ്രേക്ഷകർക്ക് ആവേശം പകർന്നുകൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് മോഹൻലാൽ.
ഒരുപറ്റം സന്യാസിമാർക്ക് നടുക്കായി ഇരിക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണാനാവുക. വരാനിരിക്കുന്നത് ഗംഭീര വിഷ്വൽ ട്രീറ്റാണെന്ന സൂചനയാണ് പോസ്റ്ററും നൽകുന്നത്.
' ജോൺ ആൻഡ് മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേൻ മൂവി മോണാസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ ഗുസ്തിക്കാരനായാണ് വേഷമിടുന്നത് എന്നാണ് റിപ്പോർട്ട്. കട്ടത്താടിയും ഇടിവളയുമൊക്കെ അണിഞ്ഞുള്ള മോഹൻലാലിന്റെ ഗുസ്തിക്കാരൻ ലുക്കും ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു.
മമ്മൂട്ടിയെ പ്രധാന കഥാപാത്രമായി ഒരുക്കിയ 'നൻപകൽ നേരത്ത് മയക്കം' ആണ് ലിജോയുടെ അവസാനം റിലീസിനെത്തിയ ചിത്രം. ഐഎഫ്എഫ്കെ യിൽ പ്രദർശിപ്പിച്ച ചിത്രം രജത ചകോരം നേടിയിരുന്നു.
Read More Entertainment Stories Here
- ഒരാൾ അമ്മയെ പോലെ തന്നെ!; ക്രിസ്മസ് ആഘോഷചിത്രങ്ങളുമായി മാധവി
- താരഗോപുരത്തിൽ നിന്നിറങ്ങി ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരുന്ന ലാൽ; 'നേര്' മുന്നോട്ട് വയ്ക്കുന്ന വ്യത്യസ്തമായ കാഴ്ച
- ഛായാഗ്രാഹകൻ ജോമോൻ വിവാഹിതനായി; ബോളിവുഡിൽ നിന്നും ആശംസകളുമായി രൺവീർ സിംഗ്
- അന്ന് പ്രിയതാരത്തെ കാണാനെത്തിയ കുഞ്ഞ് ആരാധകൻ, ഇന്ന് ഷാരൂഖിന്റെ സഹതാരം
- ഇങ്ങനൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, വീട്ടിലോട്ട് വാ, വിവരം അറിയും; പൃഥ്വിയോട് സുപ്രിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.