/indian-express-malayalam/media/media_files/2025/02/27/WjBeP747KN9NvrlAZqBZ.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ഏറെ കാലത്തിനു ശേഷം, മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയപൂർവം.’ സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രംകൂടിയാണ്, ആരാധകർ ആകംഷയോടെ കാത്തിരിക്കുന്ന ഹൃദയപൂർവം. മലയാളത്തിലെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ, നടൻ സംഗീത് പ്രതാപും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
സംഗീത് പങ്കുവച്ച ഹൃദയപൂർവം- ലൊക്കേഷൻ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. മോഹൻലാലിനും ശ്രീനിവാസനും സത്യൻ അന്തിക്കാടിനും ഒപ്പമുള്ള ചിത്രങ്ങളാണ് സംഗീത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. 'മില്യൺ ഡോളർ പിക്, ചില്ലിട്ടു വയ്ക്കേണ്ടത്' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചത്. ശ്രനിവാസന്റെ കൈപിടിച്ച് പോസുചെയ്യുന്ന മോഹൻലാലിനെ ചിത്രങ്ങളിൽ കാണാം.
2015 ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ചിത്രത്തിലുണ്ട്. കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമത്തെ ചിത്രംകൂടിയാണ് ഹൃദയപൂർവം. ടി.പി സോനുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാളവികാ മോഹൻ നായികയാകുന്ന ചിത്രത്തിൽ സംഗീത, ലാലു അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read More
- ആദ്യ റീലിന് 7 മില്യൺ, പുതിയതിനു 3 മില്യൺ; വിമർശനങ്ങൾക്കിടയിലും റെക്കോർഡ് വ്യൂസ് നേടി രേണു സുധി
- ഹോളിവുഡ് സൂപ്പർസ്റ്റാറിനെയും ഭാര്യയേയും വളർത്തുനായയേയും മരിച്ച നിലയിൽ കണ്ടെത്തി
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
- തിയേറ്ററിൽ ആളില്ലെങ്കിലും പുറത്ത് ഹൗസ്ഫുൾ ബോർഡ്; കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കളും
- വിവാഹം മുടങ്ങി, എനിക്ക് നഷ്ടമായത് ലക്ഷങ്ങൾ; വെളിപ്പെടുത്തി ബിഗ് ബോസ് താരം ജിന്റോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.