/indian-express-malayalam/media/media_files/PbbZEd7adyFwHSzQG0Aw.jpg)
ഒരു മോഹൻലാൽ ചിത്രം കൂടി നൂറുകോടി ക്ലബ്ബിലേക്ക്. പുലിമുരുകൻ, ലൂസിഫർ എന്നീ ചിത്രങ്ങൾക്കു ശേഷം 'നേര്' ആണ് ബോക്സ് ഓഫീസിൽ മോഹൻലാലിന്റെ പേരിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുന്നത്. മലയാളത്തിൽ നിന്നും മറ്റൊരു നടനും ലഭിച്ചിട്ടില്ലാത്ത റെക്കോർഡാണിത്.
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് നൂറ് കോടി ക്ലബിൽ എത്തിയ വിശേഷം നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ് ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 'മലയാളികളുടെ ആശീർവാദത്തോടെ ഈ കൂട്ടുകെട്ട് 100കോടിയിൽ' ആശിർവാദ് സിനിമാസ് കുറിച്ചത്. 35 ദിവസം കൊണ്ടാണ് നേര് 100 കോടി ക്ലബ്ബിലെത്തിയത്.
2023 ഡിസംബർ 21നാണ് നേര് തിയേറ്ററുകളിൽ എത്തിയത്. 2023ൽ നൂറുകോടി ക്ലബ്ബിലെത്തിയ മൂന്നാമത്തെ ചിത്രമാണ് നേര്. ജൂഡ് ആന്റണി ചിത്രം 2018, ആർഡിഎക്സ് എന്നിവയാണ് കഴിഞ്ഞവർഷം നൂറുകോടിയിലെത്തിയ മറ്റു ചിത്രങ്ങൾ.
ഒരു കോർട്ട് റൂം ഡ്രാമയായ നേരിൽ മോഹൻലാലിനൊപ്പം അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ് എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. അഡ്വക്കേറ്റ് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
Read more:
- മമ്മൂട്ടിയുടെ ഡാർലിംഗ്; ഈ നടിയെ മനസ്സിലായോ?
- ലൂർദ് മാതാവിന് സ്വർണകിരീടം സമർപ്പിച്ച് സുരേഷ് ഗോപി
- അയോധ്യയിൽ രാമക്ഷേത്രത്തിനരികെ സ്ഥലം വാങ്ങി അമിതാഭ് ബച്ചൻ
- സന്നിധാനത്തെത്തി അയ്യനെ വണങ്ങി ദിലീപ്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.