scorecardresearch

ഫ്രണ്ട് പൈലറ്റ് ആയാൽ സൈഡ് സീറ്റിൽ ഇരുന്നും പറക്കാം: വീഡിയോയുമായി മോഹൻലാൽ

സുഹൃത്തും ബിസിനസുകാരനുമായ ജോസ് തോമസിനൊപ്പമാണ് മോഹൻലാൽ വിമാന യാത്ര നടത്തിയത്

സുഹൃത്തും ബിസിനസുകാരനുമായ ജോസ് തോമസിനൊപ്പമാണ് മോഹൻലാൽ വിമാന യാത്ര നടത്തിയത്

author-image
WebDesk
New Update
mohallal pvt

മോഹൻലാൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ (ഫൊട്ടൊ കടപ്പാട്- ഇൻസ്റ്റാഗ്രാം)

സ്വകാര്യ ജെറ്റിലെ വിമാനയാത്രയുടെ ആകാശക്കാഴ്ചകൾ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. സമുദ്രത്തിന്റെ മുകളിലൂടെയുള്ള യാത്രയുടെ ആകാശകാഴ്ചകളാണ് മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്റെ സുഹൃത്ത് ജെടി പൈലറ്റാകുമ്പോൾ സാഹിസകതയ്ക്ക് പുതിയ അർഥം കൈവരും എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

Advertisment

Also Read:ഹൃദയംകൊണ്ട് ഹൃദയപൂർവ്വത്തെ സ്വീകരിച്ചവർക്ക് നന്ദി; യുഎസിൽനിന്ന് മോഹൻലാൽ

സുഹൃത്തും ബിസിനസുകാരനുമായ ജോസ് തോമസിനൊപ്പമാണ് മോഹൻലാൽ വിമാന യാത്ര നടത്തിയത്. സുഹൃത്തിനൊപ്പമുള്ള ചിത്രവും വിഡിയോയിലുണ്ട്. ചോയ്സ് ഗ്രൂപ്പ് എംഡിയാണ് ജോസ് തോമസ്. 

Also Read:ഹൃദയം തൊട്ടും ചിരിപ്പിച്ചും 'ഹൃദയപൂർവ്വം'; റിവ്യൂ

ഹൃദയപൂർവ്വം പറന്നു നടക്കുവാ, മൂന്ന് പടം പറപ്പിച്ചിട്ട് പറന്നുനടക്കുവാ എന്ന്് തുടങ്ങിയ നിരവധി കമന്റുകളാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ ആരാധകർ പങ്കുവെയക്കുന്നത്. ആരാണ് ജെ.ടി. എന്ന ചോദ്യവും ആരാധകർ ചോദിക്കുന്നുണ്ട്. 

Advertisment

Also Read:പഴയ താളമികവായി മോഹന്‍ലാലിനെയും പുതിയ പ്രതീക്ഷയായി സംഗീത് പ്രതാപിനെയും തരുന്ന സത്യന്‍ അന്തിക്കാട് സിനിമ - ഹൃദയപൂര്‍വ്വം

സത്യൻ അന്തിക്കാട് സംവിധാനംചെയ്ത മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം പ്രദർശനത്തെത്തിയപ്പോൾ മോഹൻലാൽ വിദേശത്തായിരുന്നു. കഴിഞ്ഞദിവസം യുഎസിൽനിന്ന്, ചിത്രം വിജയപ്പിച്ചതിൽ ആരാധകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ വീഡിയോ പങ്കുവെച്ചിരുന്നു.

ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കോമ്പോ വീണ്ടും ഒന്നിക്കുന്നുവെന്നതായിരുന്നു ഹൃദയപൂർവ്വം സിനിമയുടെ പ്രധാന ആകർഷണം. സോനു ടിപി തിരക്കഥയെഴുതിയ ചിത്രത്തിൽ മാളവിക മോഹനൻ ,സംഗീത മാധവൻ നായർ , സംഗീത് പ്രതാപ് എന്നിവരും സിദ്ദിഖ് , ലാലു അലക്സ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More:ഒടിടിയിൽ കാണാം പുത്തൻ റിലീസുകൾ

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: