/indian-express-malayalam/media/media_files/2025/08/31/mohanlal-hridayapoorvam-2025-08-31-13-01-12.jpg)
ചിത്രം: ഫേസ്ബുക്ക്
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഫീൽ ഗുഡ് ചിത്രമാണ് ഓണം റിലീസായി തിയേറ്ററുകളിലെത്തിയ 'ഹൃദയപൂർവ്വം.' പേരുപോലെ തന്നെ പ്രേക്ഷകരുടെ ഹൃദയം തൊട്ടും ചിരിപ്പിച്ചും ബോറടിപ്പിക്കാതെയും മുന്നോട്ടുപോവുന്ന ചിത്രം മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേടുന്നത്.
ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ ഹൃദയപൂർവ്വത്തെ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിക്കുകയാണ് മോഹൻലാൽ. പ്രിയപ്പെട്ട പ്രേക്ഷകർ ഹൃദയംകൊണ്ട് ഹൃദയപൂർവ്വത്തെ സ്വീകരിച്ചെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമെന്നും താൻ യുഎസിലാണെന്നും അവിടെയും നല്ല പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ മോഹൻലാൽ പറഞ്ഞു.
Also Read: ഹൃദയം തൊട്ടും ചിരിപ്പിച്ചും 'ഹൃദയപൂർവ്വം'; റിവ്യൂ
ചിത്രത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും എല്ലാ പ്രേക്ഷകരോടും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നതായും മോഹൻലാൽ പറഞ്ഞു. എല്ലാവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണം ആശംസിക്കുന്നതായും മോഹൻലാൽ കൂട്ടിച്ചേർത്തു.
സംഗീത് പ്രതാപ്, മാളവിക മോഹനൻ, ലാലു അലക്സ്, സംഗീത വൻ താരനിരയാണ് മോഹൻലാലിനോപ്പം ഹൃദയപൂർവ്വത്തിൽ അഭിനയിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സോനു ടി.പിയാണ്. അനൂപ് സത്യൻ അസോസിയേറ്റായും ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ സംവിധാനം.
Read More: ഇതുപോലൊരു കഥ ചെയ്യാൻ ധൈര്യമുള്ളവർ ഇന്ന് ഇല്ല: മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.