scorecardresearch

ഇതുപോലൊരു കഥ ചെയ്യാൻ ധൈര്യമുള്ളവർ ഇന്ന് ഇല്ല: മോഹൻലാൽ

Mohanlal on Hridayapoorvam: "ഇന്നത്തെ കാലത്ത് ആരും ഇതുപോലൊരു കഥ ചെയ്യാൻ ധൈര്യപ്പെടില്ല. ഈ സിനിമയിലെ വികാരങ്ങൾ വളരെ വ്യത്യസ്തമാണ്," ഹൃദയപൂർവ്വത്തെ കുറിച്ച് മോഹൻലാൽ

Mohanlal on Hridayapoorvam: "ഇന്നത്തെ കാലത്ത് ആരും ഇതുപോലൊരു കഥ ചെയ്യാൻ ധൈര്യപ്പെടില്ല. ഈ സിനിമയിലെ വികാരങ്ങൾ വളരെ വ്യത്യസ്തമാണ്," ഹൃദയപൂർവ്വത്തെ കുറിച്ച് മോഹൻലാൽ

author-image
Entertainment Desk
New Update
Mohanlal Hridayapoorvam

'എമ്പുരാൻ’, ‘തുടരും’ തുടങ്ങിയ ബ്ലോക്ക്‌ബസ്റ്ററുകൾക്കു ശേഷം മറ്റൊരു മോഹൻലാൽ ചിത്രം കൂടി റിലീസിനൊരുങ്ങുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത  ‘ഹൃദയപൂർവം’ ഓണം റിലീസായാണ് തിയേറ്ററുകളിലെത്തുക. സത്യൻ അന്തിക്കാടുമായുള്ള തൻറെ ദീർഘകാല സുഹൃദ്ബന്ധത്തെക്കുറിച്ചും 'ഹൃദയപൂർവ്വം' എന്ന ചിത്രത്തെ കുറിച്ചുമൊക്കെ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

“സത്യൻ സാറുമായി ചേർന്ന് ഞാൻ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്  40 വർഷത്തിലധികമായി. ഞങ്ങൾ രണ്ടുപേരും ഏതാണ്ട് ഒരേ സമയത്താണ് സിനിമയിലേയ്ക്ക് എത്തിയത്. അദ്ദേഹത്തിന്റെ പുതിയ സിനിമയിൽ നായകനായി അഭിനയിക്കാൻ വീണ്ടും അവസരം ലഭിക്കുന്നത് വലിയൊരു ഭാഗ്യമായി ഞാൻ കാണുന്നു.”

Also Read: നസ്‌ലെൻ പഴയ കമൽഹാസനെ പോലെ: പ്രശംസിച്ച് പ്രിയദർശൻ

ഇടയ്ക്ക് ഒന്നിച്ചുള്ള സിനിമകൾക്ക് ഇടയിൽ വലിയൊരു​ ഇടവേള വന്നതിനെ കുറിച്ചും മോഹൻലാൽ മനസ്സു തുറന്നു.  "അങ്ങനെ ഒരു ഇടവേള വന്നത് ഞാൻ കൂടുതൽ സിനിമകൾ തുടർച്ചയായി ചെയ്യുമ്പോഴാണ്. സത്യേട്ടൻ സാധാരണ കൂടുതൽ സമയം എടുക്കുന്ന ഒരു സംവിധായകനാണ്. ‘ഹൃദയപൂർവം’ എന്ന സിനിമയിൽ ആകർഷണീയമായ, പുതുമ നിറഞ്ഞ ഒരു വിഷയം അദ്ദേഹം തിരഞ്ഞെടുത്തു എന്നതാണ് ആവേശം പകരുന്നത്." 

Also Read: New OTT Releases: ഈ മാസം ഒടിടിയിലെത്തിയ ഏറ്റവും പുതിയ 21 ചിത്രങ്ങൾ

Advertisment

“നാം മുമ്പ് ചെയ്ത സിനിമകളിലേതു പോലുള്ള കഥാപാത്രങ്ങൾ ഇപ്പോൾ ആരും നിർമ്മിക്കുന്നില്ല. സത്യേട്ടൻ പുതിയൊരു ദിശയിൽ ചിന്തിക്കാൻ തയാറായിരുന്നു — ക്യാമറാമാനും സംഗീത സംവിധായകനും ഉൾപ്പെടെ പുതിയ​ ആളുകളാണ്. സാധാരണ നാം കേരളത്തിലായിരിക്കും ചിത്രീകരിക്കുക, പക്ഷേ ഇത്തവണ കഥ പൂനെയിലായാണ് നടക്കുന്നത്.”

“ഈ സിനിമയുടെ പ്രമേയം വളരെ വ്യത്യസ്തമാണ്. പുതിയ രീതിയിലേക്ക് സത്യേട്ടൻ എത്തി. ഇന്നത്തെ കാലത്ത് ആരും ഇതുപോലൊരു കഥ ചെയ്യാൻ ധൈര്യപ്പെടില്ല. ഈ സിനിമയിലെ വികാരങ്ങൾ വളരെ വ്യത്യസ്തമാണ് — ഒരു ഫീൽ ഗുഡ് ചിത്രമാണ്. ഓണത്തെ സന്തോഷമായി ആസ്വദിക്കാൻ ഉദ്ദേശിച്ചുള്ള സിനിമയാണ് ‘ഹൃദയപൂർവം’.”

Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?

സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ പരിചിതമുഖങ്ങളിൽ പലരും ഇന്നില്ല എന്ന കാര്യവും  സങ്കടത്തോടെ മോഹൻലാൽ ഓർത്തു. “ഈ സിനിമയുടെ ലൊക്കേഷനിൽവെച്ച് പഴയ പല കാര്യങ്ങളും ഞങ്ങൾതമ്മിൽ സംസാരിച്ചിട്ടുണ്ട്. പല അഭിനേതാക്കളെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. ഒരുപാട് പഴയ കാര്യങ്ങൾ സംസാരിക്കാൻ പറ്റുന്ന ഒരാളാണ് അദ്ദേഹം. കൂടുതലും സംസാരിക്കുന്നത് ഇന്നസെന്റിനേക്കുറിച്ചായിരിക്കും. ൂടാതെ നെടുമുടി വേണു, ശങ്കരാടിസാർ, ഭാരത്ഗോപിസാർ.... എല്ലാദിവസവും ഇവരേക്കുറിച്ച് നമ്മൾ ഓർക്കാറുണ്ട്. ഇത്തരംകാര്യങ്ങൾ സംസാരിക്കാൻ മനസുകൊണ്ട് ഇഷ്ടപ്പെടുന്നയാളാണ് സത്യേട്ടൻ." 

‘ഹൃദയപൂർവം’ ആഗസ്ത് 28-ന് തിയേറ്ററുകളിലെത്തും.

Also Read: KINGDOM OTT: വിജയ് ദേവരകൊണ്ടയുടെ കിങ്ഡം ഒടിടിയിലേക്ക്; എവിടെ കാണാം?

Sathyan Anthikad Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: