scorecardresearch

നസ്‌ലെൻ പഴയ കമൽഹാസനെ പോലെ: പ്രശംസിച്ച് പ്രിയദർശൻ

നസ്ലനും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ലോക  ചാപ്റ്റർ 1: ചന്ദ്രയുടെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു കമൽഹാസന്റെ യൗവനകാലത്തോട് നസ്ലനെ പ്രിയദർശൻ താരതമ്യം ചെയ്തത്

നസ്ലനും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ലോക  ചാപ്റ്റർ 1: ചന്ദ്രയുടെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു കമൽഹാസന്റെ യൗവനകാലത്തോട് നസ്ലനെ പ്രിയദർശൻ താരതമ്യം ചെയ്തത്

author-image
Entertainment Desk
New Update
Naslen Kamal Haasan Priyadarshan

മലയാള സിനിമയിൽ പ്രിയദർശനോളം ഹിറ്റുകൾ സമ്മാനിച്ച മറ്റൊരു സംവിധായകൻ ഉണ്ടോ എന്ന് സംശയമാണ്. മോഹൻലാലുമായി ചേർന്ന് പൂച്ചക്കൊരു മൂക്കുത്തി,  ബോയിംഗ് ബോയിംഗ്, അരം + അരം = കിന്നരം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, താളവട്ടം, വെള്ളാനകളുടെ നാട്,  മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം, വന്ദനം, അക്കരെ അക്കരെ അക്കരെ, കിലുക്കം, തേന്മാവിൻ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങി മലയാളികൾക്ക് മറക്കാനാവാത്ത നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ. അതിനാൽ തന്നെ, പ്രിയദർശനിൽ നിന്നും അഭിനന്ദനം ഏറ്റുവാങ്ങുക എന്നത് ഒരു അംഗീകാരം തന്നെയാണ്. ഇപ്പോൾ ആ നേട്ടം സ്വന്തമാക്കിയത് യുവതാരങ്ങളിൽ ശ്രദ്ധേയനായ നസ്ലൻ ആണ്.

Advertisment

Also Read: കളവ് പറഞ്ഞാണ് എന്നെ വിവാഹം കഴിച്ചത്; വെളിപ്പെടുത്തി രേണു സുധി : Bigg Bossmalayalam Season 7

മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷ സമ്മാനിക്കുന്ന യുവ നടന്മാരിൽ ഒരാളാണ് നസ്ലൻ എന്ന് പ്രിയദർശനും സമ്മതിക്കുന്നു. നസ്ലനും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ലോക  ചാപ്റ്റർ 1: ചന്ദ്രയുടെ ട്രെയിലർ ലോഞ്ചിനിടെ കമൽഹാസന്റെ യൗവനകാലത്തോടാണ് നസ്ലനെ പ്രിയദർശൻ താരതമ്യം ചെയ്തത്. വിഷ്ണു വിജയം (1974) പോലുള്ള കമലിന്റെ പ്രാരംഭകാല മലയാള ചലച്ചിത്രങ്ങളിൽ കണ്ട അനുഭവവും, ആത്മവിശ്വാസമുള്ള സ്വഭാവവും നസ്ലനിൽ കാണുന്നു എന്നും പ്രിയദർശൻ പറഞ്ഞു. 

Also Read: 71 ക്യാമറയുണ്ട്; എന്നിട്ടും നിങ്ങൾ വാ തുറന്ന് സംസാരിക്കാത്തത് എന്താണ്?; ഹോട് സീറ്റിൽ ബിഗ് ബോസ് ; Bigg Boss Malayalam Season 7

Advertisment

"നസ്‌ലെൻ ഇപ്പോൾ എന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാവാണ്‌. സത്യം പറഞ്ഞാൽ, ഞാൻ ‘വിഷ്ണുവിജയം’ ഒക്കെ കാണുന്ന സമയത്ത് കമല്‍ഹാസൻ എന്ന നടനെ അന്നേ ശ്രദ്ധിച്ചിട്ടുണ്ട്. ഭയങ്കര നിഷ്കളങ്കതയുള്ള ഒരാൾ, എന്നാൽ നല്ലൊരു കള്ളനാണെന്ന് നമുക്ക് മനസ്സിലാകും. അതേ സംഭവം രണ്ടാമത് ഇറങ്ങിയിരിക്കുകയാണ് നസ്‌ലിനായി," പ്രിയദർശൻ പറഞ്ഞു.  

ഡോമിനിക് അരുൺ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ലോക ചാപ്റ്റർ 1: ചന്ദ്ര ദുൽഖർ സൽമാന്റെ വേഫയറർ ഫിലിംസ് ആണ് നിർമിക്കുന്നത്. ഓണം റിലീസായ ചിത്രം ആഗസ്റ്റ് 28-ന് തിയേറ്ററുകളിൽ എത്തും. അതേദിവസം തന്നെയാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ ടീമിന്റെ ഹൃദയപൂർവ്വവും തിയേറ്ററുകളിൽ എത്തുന്നത്.

Also Read: ശ്രീ മോഹൻലാലിന്റെ ശിക്ഷാ നിയമം ഇല്ലേയെന്ന് ആര്യൻ; ലാലേട്ടനേം പിള്ളേരേം ചൊറിയാൻ നിൽക്കേണ്ടന്ന് അപ്പാനി : Bigg Boss Malayalam Season 7

നിമിഷ് രവിയാണ് ലോകയുടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ചമൻ ചക്കോ എഡിറ്റിങ്ങും  ജേക്ക്സ് ബിജോയ് സംഗീതവും നൽകിയിരിക്കുന്നു. 

Also Read: New OTT Releases: ഈ മാസം ഒടിടിയിലെത്തിയ ഏറ്റവും പുതിയ 21 ചിത്രങ്ങൾ

Naslen K Gafoor Priyadarshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: