/indian-express-malayalam/media/media_files/2025/08/25/bigg-boss-malayalam-season-7-sharika-kb-2025-08-25-20-42-33.jpeg)
Screengrab
Bigg Boss malayalam Season 7: ബിഗ് ബോസ് ഹൗസിൽ മൂന്നാഴ്ചയാണ് കെ ബി ശാരികയ്ക്ക് പിടിച്ചു നിൽക്കാനായത്. ഹോട് സീറ്റിലെ ശാരികയാവാൻ ബിഗ് ബോസ് ഹൗസിൽ തനിക്ക് പറ്റിയില്ലെന്ന് പുറത്തായതിന് ശേഷം ശാരിക പറഞ്ഞിരുന്നു. ശരിക്കും നരകത്തിൽ ജീവിക്കുന്നത് പോലെ ആയിരുന്നു എന്നാണ് മോഹൻലാലിന്റെ അടുത്തെത്തിയ ശാരിക പറഞ്ഞത്. പിന്നാലെ ശാരികയുടെ ഹോട് സീറ്റിലേക്ക് എത്തിയ ബിഗ് ബോസിനെ ശാരിക പൊരിക്കുന്ന വിഡിയോയാണ് വൈറലായത്.
"ബിഗ് ബോസ്, നിങ്ങൾ ഒരു മനുഷ്യന് ഏഴിന്റെ പണി കൊടുക്കുമ്പോൾ മര്യാദ കുറച്ചെങ്കിലും ആവാം. പണിപ്പുര ടാസ്ക് ആയാലും മറ്റ് ടാസ്കുകളിൽ ആയാലും ഉടുതുണി കൊടുക്കാതെയാണോ മനുഷ്യാ നിങ്ങൾ ഒരു വീട്ടിൽ മത്സരാർഥികളെ കൊണ്ടുവന്ന് താമസിപ്പിക്കുന്നത്. പ്രാഥമിക ആവശ്യങ്ങൾ പോലും നിഷേധിക്കുന്നതിനെ എങ്ങനെയാണ് ഒരു ഗെയിം ആയിട്ട് പറയാൻ കഴിയുക," ഹോട്സീറ്റിൽ ബിഗ് ബോസ് എന്ന് സങ്കൽപ്പിച്ച് ശാരികയുടെ വാക്കുകൾ ഇങ്ങനെ.
Also Read: കളവ് പറഞ്ഞാണ് എന്നെ വിവാഹം കഴിച്ചത്; വെളിപ്പെടുത്തി രേണു സുധി : Bigg Boss Malayalam Season 7
"എങ്ങനെയാണ് ഇതൊരു സീസൺ ആവുന്നത്. ദൈന്യരൂപത്തിലാണ് നിങ്ങൾ മത്സരാർഥികളെ അവിടെ കൊണ്ടുവന്ന് ഇട്ടിരിക്കുന്നത്. ഇതിനെയൊക്കെ സീസൺ എന്നല്ല, ഇതിനെയൊക്കെ വേറെ പേരാണ് ഇടേണ്ടത് ബിഗ് ബോസ്. പല മത്സരാർഥികളും അവിടെ പല കള്ളത്തരങ്ങളും കാണിക്കുന്നു. മറ്റ് മത്സരാർഥികൾ അതിന്റെ പിറകെ നടക്കുന്നു. ഇതെല്ലാം നിങ്ങൾ 71 ക്യാമറ വെച്ചിട്ടാണ് ചെയ്യുന്നത് എന്ന് പറയുന്നു. എന്നിട്ടും എന്തുകൊണ്ട് നിങ്ങൾ അവിടെ വാ തുറന്ന് സംസാരിക്കുന്നില്ല."
Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss Malayalam Season 7
"അവിടെ നോമിനേഷൻ എന്നൊരു പരിപാടിയുണ്ട്. ആ നോമിനേഷനിൽ ബിഗ് ബോസ് പറയുന്ന കുറേ ന്യായങ്ങളുണ്ട്. എന്നാൽ അവിടെ എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്യുന്നത് വ്യക്തി വൈരാഗ്യം കാരണമാണ്. അതൊരു നിയമമായി നിങ്ങൾക്ക് കൊണ്ടുവന്നൂടെ. വ്യക്തി വൈരാഗ്യം അവിടെ ഒരിക്കലും പാടില്ല എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? ആരാണ് നിങ്ങളെ ഈ ഗെയിം പഠിപ്പിച്ചത്?" ഇങ്ങനെ പോകുന്നു ശാരകയുടെ ബിഗ് ബോസിനെ പൊരിക്കൽ.
Also Read: ഇനി വയ്യ, എന്നെ പുറത്തുവിടണം; ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് രേണു സുധി: Bigg Boss Malayalam Season 7
ഞാൻ എന്റെ ഗെയിം കളിച്ചു എന്നാണ് ബിഗ് ബോസിൽ നിന്ന് പുറത്തായി മോഹൻലാലിന്റെ അടുത്തെത്തിയപ്പോൾ ശാരിക പറഞ്ഞത്. "ഹോട് സീറ്റ് ശാരികയാകാൻ എനിക്ക് ആദ്യം പറ്റിയില്ല. ഒന്ന് ഓണ്‍ ആയി വന്നപ്പോഴേക്കും ജനങ്ങള്‍ എന്നെ തട്ടി പുറത്തിട്ടു. എന്റെ പെര്‍ഫോമൻസ് ശരിയാകാതെ വന്നപ്പോള്‍ പ്രേക്ഷകരുടെ വോട്ട് കുറഞ്ഞിട്ടുണ്ടാകും. ബിഗ് ബോസ് ഒരു സ്‍ക്രിപ്റ്റഡ് ഷോയല്ല. പക്ഷേ ഏഴിന്റെ പണി സര്‍വൈവ് ചെയ്യുക എന്ന് പറഞ്ഞാല്‍ ശരിക്കും നരകത്തില്‍ ജീവിക്കുന്നത് പോലെയായിരുന്നു. അതിന് വലിയ മനക്കട്ടി വേണം. ഓരോ നിമിഷവും മുള്‍മുനയായിരുന്നു," ശാരിക പറഞ്ഞു.
Also Read: എന്റെ മമ്മി ഗൾഫിൽ ഗദാമയായിരുന്നു, കഷ്ടപ്പെട്ടാണ് എന്നെ വളർത്തി ഡോക്ടറാക്കിയത്: ബിന്നി, Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us