scorecardresearch

ഇനി വയ്യ, എന്നെ പുറത്തുവിടണം; ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് രേണു സുധി: Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ബിഗ് ബോസ് വീട്ടിൽ പേൻ പ്രശ്നം പുകയുന്നു, പരസ്യമായി നാണം കെടുത്തി അനുമോൾ, ഇനിയിവിടെ നിൽക്കില്ലെന്ന് കട്ടായം പറഞ്ഞ് രേണു സുധി

Bigg Boss Malayalam Season 7: ബിഗ് ബോസ് വീട്ടിൽ പേൻ പ്രശ്നം പുകയുന്നു, പരസ്യമായി നാണം കെടുത്തി അനുമോൾ, ഇനിയിവിടെ നിൽക്കില്ലെന്ന് കട്ടായം പറഞ്ഞ് രേണു സുധി

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Renu Sudhi Lice issue Bigg Boss Malayalam Season 7

Bigg Boss malayalam Season 7: സോഷ്യൽ മീഡിയയിലെ വൈറൽ താരമായ രേണു സുധിയുടെ ബിഗ് ബോസിലേക്കുള്ള കടന്നുവരവ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഈ സീസണിലെ ഏറ്റവും പോപ്പുലർ പേരാണ് രേണു സുധി. എന്നാൽ ഒരു മത്സരാർത്ഥി എന്ന രീതിയിൽ കാര്യമായ പ്രകടനം കാഴ്ച വയ്ക്കാൻ ഇതുവരെ രേണു സുധിയ്ക്ക് സാധിച്ചിട്ടില്ല. 

Advertisment

Also Read: അനീഷിനെ ശാരീരികമായി ആക്രമിച്ച് അക്ബർ? ഹൗസിൽ കൂട്ടത്തല്ല് : Bigg Boss Malayalam Season 7

വീടിനകത്തെ ചില പ്രശ്നങ്ങളെ തുടർന്ന് ഷോയില്‍ നിന്ന്  ക്വിറ്റ് ചെയ്യുകയാണ് എന്ന് ബിഗ് ബോസിനെ അറിയിച്ചിരിക്കുകയാണ് രേണു സുധി.  മോണിംഗ് ആക്റ്റിവിറ്റിയ്ക്കിടെ സഹമത്സരാർത്ഥിയായ അനുമോൾ രേണുവിനെ കുറിച്ചു പറഞ്ഞ രണ്ടു കാര്യങ്ങളാണ് രേണുവിനെ ഈ തീരുമാനത്തിൽ എത്തിച്ചിരിക്കുന്നത്. ബിഗ് ബോസ് വീടിനകത്തുള്ളവരിൽ വൃത്തിയുള്ളവരും ഇല്ലാത്തവരുമായ രണ്ടുപേരുടെ  പേരുകള്‍ പറയാന്‍ ആയിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്.

Also Read: 'തല മൊട്ടയടിക്കുന്നത് അച്ഛൻ മരിക്കുമ്പോൾ'; ടാസ്ക് ചെയ്യില്ലെന്ന് ആര്യൻ : Bigg Boss Malayalam Season 7

Advertisment

വീട്ടിലെ വൃത്തിയില്ലാത്ത ആളായി അനുമോൾ ചൂണ്ടികാട്ടിയത് രേണുവിനെയാണ്. രേണുവിന് വൃത്തിയില്ലെന്നും ആഴ്ചയിൽ  ഒരിക്കൽ പോലും കുളിക്കുന്നത് കണ്ടിട്ടില്ലെന്നും അനുമോൾ പറഞ്ഞു. ഒപ്പം,  രേണുവിന്‍റെ തല നിറയെ പേന്‍ ആണെന്നും പേന്‍ മുഖത്തേക്ക് ഇറങ്ങുമ്പോൾ താൻ എടുത്ത് കളയാറുണ്ടെന്നും അനുമോൾ കൂട്ടിച്ചേർത്തിരുന്നു. ഈ വാക്കുകളാണ് രേണുവിനെ വേദനിപ്പിച്ചത്. 

ഇതിനു പിന്നാലെ ക്യാമറയ്ക്ക് മുന്നിലെത്തിയ രേണു തന്നെ പുറത്തുവിടണമെന്ന് റിക്വസ്റ്റ് ചെയ്യുകയായിരുന്നു. താൻ പെട്ടെന്ന് ബിഗ് ബോസിലേക്ക് വന്നതുകൊണ്ട് ട്രീറ്റ്‌മെന്റ് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും മുടിയിൽ എക്സ്റ്റന്‍ഷന്‍ വച്ചതുകൊണ്ട് വൃത്തിയാക്കൽ എളുപ്പമല്ലെന്നും രേണു പറഞ്ഞു.

Also Read: ഞാൻ ലവ് ട്രാക്ക് പിടിക്കാണേൽ പേളിയെ പോലെ കെട്ടും:  അനുമോൾ, Bigg Boss Malayalam Season 7

താൻ ഹൗസിൽ നിൽക്കുന്നിടത്തോളം എല്ലാവർക്കും ഇതു പ്രശ്നമാവുമെന്നും അതിനാൽ ഉടനെ എന്നെ നാട്ടിൽ വിടണം എന്നുമാണ് രേണുവിന്റെ അപേക്ഷ. 

" എല്ലാ ദിവസവും കുളിക്കുന്നുണ്ട്, തല കുളിക്കുന്നില്ല എന്നേയുള്ളൂ.  എന്നോട് വ്യക്തിപരമായി പറഞ്ഞാല്‍ മതിയായിരുന്നു. പബ്ലിക് ആയി പറഞ്ഞത് എനിക്ക്  വിഷമമായി. അതുകൊണ്ട് എന്നെ പറഞ്ഞുവിട്ടേക്കൂ.  ഞാന്‍ വീട്ടില്‍ ചെന്ന് ചികിത്സ നടത്തിക്കോളാം”, രേണുവിന്റെ വാക്കുകളിങ്ങനെ. 

Also Read: ബോസണ്ണന്റെ ആ സ്ട്രാറ്റജികൾ വെറുതെയായില്ല; റേറ്റിംഗിൽ ചരിത്രം തീർത്ത് ബിഗ് ബോസ്: Bigg Boss Malayalam Season 7



Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: