scorecardresearch

ഞാൻ ലവ് ട്രാക്ക് പിടിക്കാണേൽ പേളിയെ പോലെ കെട്ടും:  അനുമോൾ, Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഹൗസിൽ വച്ചാണ് പ്രണയത്തിലായത്, പിന്നീട് ഇരുവരും വിവാഹിതരായി

Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഹൗസിൽ വച്ചാണ് പ്രണയത്തിലായത്, പിന്നീട് ഇരുവരും വിവാഹിതരായി

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anumol about Love track Bigg Boss Malayalam Season 7

Bigg Boss malayalam Season 7: മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അനുമോൾ. നിരവധി സീരിയലുകളിൽ​ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ടമാർ പടാർ’, 'സ്റ്റാർ മാജിക്' എന്നീ ഷോകളിലൂടെയാണ് അനുമോൾ  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഇപ്പോൾ ബിഗ് ബോസ് മലയാളം ഏഴാം സീസണിലും അനുമോൾ മത്സരിക്കുന്നുണ്ട്. 

Advertisment

Also Read: ബിഗ് ബോസ് അരോചകം, ഞാൻ പോവില്ലെന്ന് പറഞ്ഞയാളാണ്: സരികയെ വിമർശിച്ച് സോഷ്യൽ മീഡിയ- Bigg Boss Malayalam Season 7

ബിഗ് ബോസ് വീടിനകത്ത് ലവ് ട്രാക്ക് പിടിക്കാൻ താൽപ്പര്യമില്ലെന്ന അനുമോളുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആദിലയോട് സംസാരിക്കുന്നതിനിടയിലായിരുന്നു അനുമോളുടെ തുറന്നു പറച്ചിൽ. 

Also Read: അനുമോളെ വച്ച് നോക്കുമ്പോൾ രേണുവൊക്കെ എത്ര  ക്വാളിറ്റിയുള്ള ആളാ: അക്ബർ ഖാൻ- Bigg Boss Malayalam Season 7

Advertisment

"ലവ് ട്രാക്ക് പിടിക്കാൻ എനിക്ക് താൽപ്പര്യമില്ല. അതിനു പറ്റിയ ആരും ഇല്ല ഇവിടെ. നമുക്ക് ഇഷ്ടമുള്ള ആരെങ്കിലും വേണ്ടേ? അങ്ങനത്തെ ടീംസ് ഒന്നും ഇവിടെയില്ല. ഇനി അങ്ങനെ പിടിക്കുകയാണെങ്കിലും ശ്രീനിഷും പേളിയും കല്യാണം കഴിച്ചതു പോലെ ആയിരിക്കും ഞാൻ. അല്ലാതെ ഷോയ്ക്ക് വേണ്ടിയോ ചുമ്മാ ടൈം പാസിനു വേണ്ടിയോ ചെയ്യില്ല," അനുമോൾ പറഞ്ഞു.

Also Read: Bigg Boss: ബിഗ് ബോസ് ഏഴാം സീസണിനായി മോഹൻലാൽ വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയാമോ?

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ മത്സരാർത്ഥികളായിരുന്നു പേളിയും ശ്രീനിഷും. ഹൗസിൽ വച്ച് പരിചയപ്പെട്ട ഇവർ പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തു.

മഴവിൽ മനോരമയിലെ ‘അനിയത്തി’ എന്ന സീരിയലിലൂടെയായിരുന്നു അനുമോളുടെ മിനിസ്ക്രീൻ അരങ്ങേറ്റം. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍. ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. 

Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: