/indian-express-malayalam/media/media_files/2025/08/05/bigg-boss-malayalam-season-7-contestant-sarika-2025-08-05-17-57-07.jpg)
Bigg Boss Malayalam Season 7: Everything you need to know about contestant Sarika KB
ഹോട്ട് സീറ്റ് എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധ നേടിയ ഇന്റർവ്യൂവർ സരികയും ഇത്തവണ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയിട്ടുണ്ട്. ഷോയിൽ മത്സരാർത്ഥിയായി എത്തുന്നതിനു മുൻപ് ശാരിക ബിഗ് ബോസിനെ കുറിച്ച് പറഞ്ഞ അഭിപ്രായ പ്രകടനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Also Read: അനുമോളെ വച്ച് നോക്കുമ്പോൾ രേണുവൊക്കെ എത്ര ക്വാളിറ്റിയുള്ള ആളാ: അക്ബർ ഖാൻ- Bigg Bossmalayalam Season 7
"ബിഗ് ബോസ് എനിക്കൊട്ടും ഇഷ്ടമല്ല. ബഹളമയമാണ് ആ ഷോ. അരോചകമാണ്. കുഴപ്പങ്ങൾ നിറഞ്ഞ ഒരു ജീവിതത്തിൽ, സമാധാനം തരാത്ത ഒരു ഷോ ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്," എന്ന് ബിഗ് ബോസിനെ കുറിച്ച് ശാരിക സംസാരിക്കുന്ന പഴയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
Also Read: ‘നീ ഒറ്റ ഒരാൾ കാരണം ഒരു പെണ്ണിനെ പറഞ്ഞുവിട്ടു’; അപ്പാനിയോട് മാപ്പ് ചോദിച്ച് അനുമോൾ : Bigg Boss Malayalam Season 7
അതേ സാരിക തന്നെ ബിഗ്ബോസ് വീട്ടിലെത്തിയപ്പോൾ പറഞ്ഞ വാക്കുകളും വിരുദ്ധമാണ്. ബിഗ് ബോസിൽ പ്രത്യക്ഷപ്പെടുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു എന്നാണ് സരിക പിന്നീട് പറഞ്ഞത്. സരികയുടെ ഈ ഇരട്ടത്താപ്പിനെയാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്.
മുൻപ് അഖിൽ മാരാറും സമാനമായ സാഹചര്യത്തിൽ സോഷ്യൽ മീഡിയയുടെ റോസ്റ്റിംഗ് നേരിട്ടിരുന്നു. ബിഗ് ബോസിൽ പോവുന്നതിനേക്കാൾ നല്ലത് ലുലു മാളിൽ പോയി മുണ്ടു പൊക്കി കാണിക്കുകയാണെന്നായിരുന്നു അഖിലിന്റെ പരാമർശം. അതേ അഖിൽ പിന്നീട് ബിഗ് ബോസിൽ മത്സരിക്കാൻ എത്തുകയും ആ സീസണിൽ വിജയിയായി മാറുകയും ചെയ്തു.
Also Read: ആദിലയും നൂറയും; പ്രണയത്തിനായി ലോകത്തോട് യുദ്ധം ചെയ്ത പൂമ്പാറ്റകൾ- Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us