/indian-express-malayalam/media/media_files/2025/08/19/bigg-boss-malayalam-season-7-anumol-vs-appani-sarath-2025-08-19-10-40-54.jpg)
Bigg Boss Malayalam Season 7; Anumol vs Appani Sarath: (Source: Facebook)
Bigg Boss malayalam Season 7: മൂന്നാം ആഴ്ചയിലേക്ക് ബിഗ് ബോസ് കടക്കുമ്പോൾ ഹൗസിനുള്ളിലെ പോരുകൾ കൂടുതൽ ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം അനുമോളും അപ്പാനി ശരത്തും തമ്മിലുണ്ടായ വാക്ക് തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയേക്കാവുന്ന അവസ്ഥ വരെ എത്തി. കിച്ചണിൽ വെച്ച് അനുമോൾക്ക് നേരെ പാഞ്ഞടുത്ത അപ്പാനി ശരത്തിനെ അക്ബറും മറ്റും ചേർന്നാണ് പിടിച്ചുമാറ്റിയത്. ‘നീ ഒറ്റ ഒരാൾ കാരണം ഒരു പെണ്ണിനെ പറഞ്ഞുവിട്ടു’ എന്ന് അനുമോൾ പറഞ്ഞതോടെ ശരത് കൂടുതൽ പ്രകോപിതനായി. എന്നാൽ ഇതിനെല്ലാം ശേഷം അങ്ങനെ പറഞ്ഞതിൽ ശരത്തിന്റെ കാലിൽ വീണ് അനുമോൾ മാപ്പ് ചോദിച്ചു.
അപ്പാനി ശരത്തിനെയാണ് ആര്യൻ കിച്ചൻ ടീമിന്റെ ക്യാപ്റ്റനാക്കിയത്. ഇതിൽ തൃപ്തിയില്ലായിരുന്ന അനുമോൾ തന്നെ ടീമിൽ നിന്ന് മാറ്റണം എന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച ഒനീലും ജിസേലും ഉൾപ്പെട്ട ടീം ആണ് കിച്ചൺ ഡ്യൂട്ടിയിൽ ഉണ്ടായത്. ഇവർ മറ്റ് മത്സരാർഥികൾ കിച്ചണിൽ കയറി പാചകം ചെയ്യേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. അതുപോലെ ഇത്തവണ തങ്ങളും കിച്ചനിൽ മറ്റ് മത്സരാർഥികളെ പാചകം ചെയ്യാൻ അനുവദിക്കില്ല എന്നാണ് അനുമോൾ പറഞ്ഞത്. എന്നാൽ ജിസേൽ ഉൾപ്പെടെയുള്ളവർ അപ്പാനി ശരത്തിന്റെ അനുമതിയോടെ കിച്ചനിൽ കയറി. ഇത് അനുമോൾ ചോദ്യം ചെയ്തതോടെയാണ് പ്രശ്നം ആരംഭിച്ചത്.
Also Read: ബിഗ് ബോസ് വീട്ടിലെ ഏറ്റവും വലിയ ഫേക്ക് അയാൾ: വെളിപ്പെടുത്തി ആർജെ ബിൻസി- Bigg Boss Malayalam Season 7
ശരത്തിനെ പൊട്ട ക്യാപ്റ്റൻ എന്ന് അനുമോൾ വിളിച്ചു. കിച്ചനിൽ പുറത്തേക്കിറങ്ങുന്ന സമയമാണ് നീ ഒറ്റ ഒരാൾ കാരണം ഒരു പെണ്ണ് പുറത്തേക്ക് പോയത് എന്ന് അനുമോൾ ശരത്തിനോട് വിളിച്ചു പറഞ്ഞത്. ഏത് പെണ്ണ് എന്ന് ചോദിച്ച് അപ്പാനി ശരത് അനുമോളുടെ പിന്നാലെ പോയി തർക്കിച്ചു. അക്ബറും അനുമോളുടെ വാക്കുകൾ ചോദ്യം ചെയ്ത് ശക്തമായി പ്രതികരിച്ചു.
എന്നാൽ ഹൗസിൽ നിന്ന് പുറത്തുപോയ ഒരു പെൺകുട്ടിയുടെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചത് ശരിയായില്ല എന്ന് ക്യാപ്റ്റനായ ആര്യൻ ഉൾപ്പെടെ അനുമോളോട് പറഞ്ഞു. ഇതോടെ അനുമോൾ അപ്പാനി ശരത്തിന്റെ അടുത്ത് എത്തുകയും കാലിൽ വീണ് മാപ്പ് ചേദിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ അനുമോളുടെ ഈ ആരോപണം ഹൗസിനുള്ളിലും പുറത്തും വിമർശനത്തിന് ഇടയാക്കുന്നുണ്ട്.
Also Read: അനുമോൾക്ക് എന്താണ് ജിസേലിനോട് ഇത്ര പക? വഴക്കിനു പിറകിൽ അസൂയയോ? Bigg Boss Malayalam Season 7
അപ്പാനി ശരത്തുമായി പ്രശ്നമുണ്ടായതിന് പുറമെ കിച്ചണിൽ നിന്ന് റെന ഫാത്തിമയും അനുമോളും തമ്മിൽ കൊമ്പുകോർത്തിരുന്നു. ഇരുവരും തമ്മിലുള്ള വാക്കുതർക്കും ഒടുവിൽ കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതിലേക്കും എത്തി. അനുമോൾ ഹൗസിൽ കരയാത്ത ഒരു ദിവസം ഉണ്ടോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രേക്ഷകരുടെ പ്രതികരണങ്ങൾ.
Read More: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.