scorecardresearch

അനുമോൾക്ക് എന്താണ് ജിസേലിനോട് ഇത്ര പക? വഴക്കിനു പിറകിൽ അസൂയയോ? Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: എന്താണ് അനുമോൾ- ജിസേൽ വഴക്കിന്റെ മൂലകാരണം? അനുമോൾക്ക് ജിസേലിനോട് തോന്നിയ അസൂയ, കുശുമ്പ് എന്നിവയൊക്കെയാണോ ഈ ശത്രുതയ്ക്ക് പിറകിൽ?

Bigg Boss Malayalam Season 7: എന്താണ് അനുമോൾ- ജിസേൽ വഴക്കിന്റെ മൂലകാരണം? അനുമോൾക്ക് ജിസേലിനോട് തോന്നിയ അസൂയ, കുശുമ്പ് എന്നിവയൊക്കെയാണോ ഈ ശത്രുതയ്ക്ക് പിറകിൽ?

author-image
Entertainment Desk
New Update
Anumol Gizele Fight Bigg Boss Malayalam Season 7

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. 19 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ 17 പേരാണ് ശേഷിക്കുന്നത്. ആദ്യ രണ്ടാഴ്ച പിന്നിടുമ്പോൾ തന്നെ വഴക്കുകളും ഗ്രൂപ്പ് തർക്കങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമൊക്കെയായി ബിഗ് ബോസ് വീട് സജീവമാണ്. 

Advertisment

Also Read: അനുമോൾക്ക് നേരെ ബോഡി ഷെയിമിങ്; നിയന്ത്രണം വിട്ട് ജിസേൽ; പൊട്ടിക്കരഞ്ഞ് താരം- Bigg Boss Season 7 Malayalam

ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികൾക്കിടയിൽ പ്രത്യക്ഷത്തിൽ പോരെടുക്കുന്ന രണ്ടുപേരാണ് അനുമോളും ജിസേലും. നേരിട്ടും അല്ലാതെയുമൊക്കെ പലപ്പോഴും ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്. എന്താണ് അനുമോൾ- ജിസേൽ വഴക്കിന്റെ മൂലകാരണം? അനുമോൾക്ക് ജിസേലിനോട് തോന്നിയ അസൂയയിൽ നിന്നും കുശുമ്പിൽ നിന്നുമാണ് ഈ വഴക്കുകളെല്ലാം തുടങ്ങുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ നിരീക്ഷണം. 

തുടക്കം മുതൽ തന്നെ ജിസേലിനെ ഉൾകൊള്ളുന്നതിൽ അനുവിന് പ്രശ്നമുണ്ട്. ഒളിഞ്ഞും തെളിഞ്ഞും ധാരാളം ഒളിയമ്പുകൾ അനുമോൾ ജിസേലിന് എതിരെ തൊടുത്തുവിട്ടിട്ടുണ്ട്. എന്നാൽ, പറയാനുള്ളത് നേരെ ചൊവ്വെ പറയുന്നതാണ് ജിസേലിന്റെ രീതി. സഹമത്സരാർത്ഥികളിൽ നിന്നും ശ്രദ്ധ ജിസേലിനു നേരെ നീളുമ്പോഴെല്ലാം അസ്വസ്ഥയാവുന്ന അനുവിനെയാണ് കാണാനാവുക.

Advertisment

Also Read: ജിസേലിന്റെ പിറകെ നടക്കുന്ന മൊണ്ണകളാണ് ഇവിടുത്തെ ആണുങ്ങളെന്ന് അനുമോൾ; മുട്ടൻ പണികൊടുത്ത് മോഹൻലാൽ: Bigg Boss Malayalam Season 7

മേക്കപ്പ് സാധനങ്ങൾ ബിഗ് ബോസ് പിടിച്ചുവച്ചത് ജിസേലിനെ വല്ലാതെ പാനിക് ആക്കുകയും അസ്വസ്ഥയാക്കുകയും ചെയ്യുന്നുണ്ട്. അതറിഞ്ഞ് ജിസേലിന്റെ പിന്നാലെകൂടി അസ്വസ്ഥത പെടുത്തി ഒരു സിഐഡിയെ പോലെ മേക്കപ്പ് വസ്തുകൾ കണ്ടെടുക്കുകയാണ് അനു ചെയ്യുന്നത്. 

Also Read: ജിസേലിന്റെ ബോയ്ഫ്രണ്ടല്ല, മൊണ്ണയുമല്ല; ടാസ്കിനിടെ അനുമോൾക്കിട്ട് കൊട്ടി അക്ബർ: Bigg Boss Malayalam Season 7

സഹമത്സരാർത്ഥികൾക്കെല്ലാം, പ്രത്യേകിച്ചും ബിഗ് ബോസ് വീട്ടിലെ പുരുഷപ്രജകൾക്കെല്ലാം ജിസേൽ പ്രിയപ്പെട്ടവളാണ്. ഇതിലുള്ള അനുവിന്റെ അമർഷവും അസൂയയുമാണ് കഴിഞ്ഞ ദിവസം, ബിഗ് ബോസിലെ ആണുങ്ങളെല്ലാം മൊണ്ണകൾ, എല്ലാവരും ജിസേലിന്റെ ബോയ്ഫ്രണ്ട്സ് എന്ന രീതിയിലുള്ള അനുവിന്റെ പരാമർശത്തിനു പിറകിൽ. വീക്ക് ലി എപ്പിസോഡിൽ മോഹൻലാൽ ഈ വിഷയം എടുത്തിടുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. അതോടെ അനുവിന് ജിസേലിനോടുള്ള അസൂയ വളരെ വ്യക്തമായി തന്നെ എക്സ്പോസ് ചെയ്യപ്പെട്ടിരിക്കുകയാണ്.  

ജിസേലിനോടുള്ള അനുവിന്റെ ഈ അസൂയ മനോഭാവം ഗെയിമിന് ആരോഗ്യകരമല്ലെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. 

കോമണർ മത്സരാർത്ഥിയായ അനീഷ് ടിഎ,  സീരിയൽ താരം അനുമോൾ, നടൻ ആര്യൻ കതൂരിയ, നടി കലാഭവൻ സരിഗ, ഗായകൻ അക്ബർ ഖാൻ, ലെസ്ബിയൻ കപ്പിൾസായ ആദില നസിറിൻ & ഫാത്തിമ നൂറ, വ്ളോഗർ  ഒനീൽ സാബു, നടി ബിന്നി സെബാസ്റ്റ്യൻ, നടൻ ഷാനവാസ് ഷാനു,  നടൻ അഭിശ്രീ, കൊറിയോഗ്രാഫറായ നെവിൻ, സോഷ്യൽ മീഡിയ താരം രേണു സുധി, നടിയും അഭിഭാഷകയുമായ ശൈത്യ സന്തോഷ്, നടൻ അപ്പാനി ശരത്, ഇന്റർവ്യൂവർ ശാരിക, സോഷ്യൽ മീഡിയ താരം റെന ഫാത്തിമ, നടിയും മോഡലുമായ ഗിസേലെ തക്രാൽ എന്നിവരാണ് ഇപ്പോൾ വീടിനകത്ത് ശേഷിക്കുന്ന മത്സരാർത്ഥികൾ. നടൻ മുൻഷി രഞ്ജിത്, റേഡിയോ ജോക്കിയായ ബിൻസി എന്നിവർ ഇതിനകം തന്നെ ബിഗ് ബോസിൽ നിന്നും എവിക്റ്റ് ആയി കഴിഞ്ഞു. 

Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: