scorecardresearch

ബിഗ് ബോസ് വീട്ടിലെ ഏറ്റവും വലിയ ഫേക്ക് അയാൾ: വെളിപ്പെടുത്തി ആർജെ ബിൻസി- Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ബിഗ് ബോസിൽ നിന്നും പുറത്തായതിനു ശേഷം ബിൻസി നൽകിയ അഭിമുഖത്തിൽ സഹമത്സരാർത്ഥിയെ കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്

Bigg Boss Malayalam Season 7: ബിഗ് ബോസിൽ നിന്നും പുറത്തായതിനു ശേഷം ബിൻസി നൽകിയ അഭിമുഖത്തിൽ സഹമത്സരാർത്ഥിയെ കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Season 7 Malayalam RJ Bincy about Aneesh

Bigg Boss Malayalam Season 7

Bigg Boss malayalam Season 7: കഴിഞ്ഞ ദിവസമാണ്  ബിഗ് ബോസ് ഹൗസിൽ നിന്നും ആര്‍ ജെ ബിന്‍സി എവിക്റ്റായത്.  സേഫ് ഗെയിം കളിക്കാൻ ശ്രമിച്ചതാണ് ബിൻസിയ്ക്ക് വിനയായത് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. കൂട്ടത്തിലേക്ക്  ഒതുങ്ങിക്കൂടുന്നു, ഗെയിമിൽ സജീവമല്ല തുടങ്ങിയ വിമർശനങ്ങൾ മുൻപു തന്നെ ബിൻസിയ്ക്ക് നേരെ ഉയർന്നിരുന്നു. മാത്രമല്ല, അപ്പാനി ശരതും ബിൻസിയും തമ്മിലുള്ള കൂട്ടും പ്രേക്ഷകരിൽ ഒരു വിഭാഗം ആളുകളുടെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

Advertisment

Also Read: ജിസേലിന്റെ ബോയ്ഫ്രണ്ടല്ല, മൊണ്ണയുമല്ല; ടാസ്കിനിടെ അനുമോൾക്കിട്ട് കൊട്ടി അക്ബർ: Bigg Boss Malayalam Season 7

ബിഗ് ബോസിൽ നിന്നും പുറത്തായതിനു ശേഷം ബിൻസി ഏഷ്യാനെറ്റിനു നൽകിയ പ്രത്യേക അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സഹമത്സരാർത്ഥിയായ അനീഷിനെ കുറിച്ച് ബിൻസി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് ഹൗസിലെ ഏറ്റവും വലിയ ഫേക്ക് അനീഷ് ആണെന്നാണ് ബിൻസി പറയുന്നത്. അതുകൊണ്ടാണ് അനീഷിന് താൻ സ്റ്റാർ കൊടുക്കാതിരുന്നതെന്നും ബിൻസി പറഞ്ഞു.

Also Read: ഒടുവിൽ മനസ് മാറ്റി രേണു; എന്റെ പെണ്ണിന് പിന്നാലെ പോലും ഇങ്ങനെ നടന്നിട്ടില്ലെന്ന് അക്ബർ : Bigg Boss Malayalam Season 7

Advertisment

Aneesh BBM7 Day 1

അനീഷ് ചില സമയങ്ങളിൽ സംസാരിക്കുമ്പോൾ വേറൊരാള് പുറത്തുവരുന്നത് പോലെ തോന്നിയിട്ടുണ്ടെന്നും ബിൻസി കൂട്ടിച്ചേർത്തു. "ഒരു കാര്യം തന്നെ പലതവണ ആവർത്തിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഒരു അനീഷ് അല്ലാതെ സ്നേഹമുള്ള ഒരു അനീഷുണ്ട്. ചിലപ്പോൾ അത് അനീഷിൻ്റെ സ്ട്രാറ്റജി ആയിരിക്കാം. ജെനുവിനായി തോന്നിയ പ്ലയർ അപ്പാനി ശരതാണ്. ചേട്ടൻ ദേഷ്യം വന്നാൽ ദേഷ്യപ്പെടും. പിണക്കമുണ്ടെങ്കിൽ പിണങ്ങും. അതൊക്കെ കഴിഞ്ഞ് പുള്ളി സോൾവ് ചെയ്യാൻ പോകുന്നതും കണ്ടിട്ടുണ്ട്, " ബിൻസിയുടെ വാക്കുകളിങ്ങനെ.

Also Read: 'അനീഷിന് ക്യാപ്റ്റന്റെ പ്രേതം കൂടിയോ?' ട്രോളി മോഹൻലാൽ -Bigg Boss Malayalam Season 7

കോട്ടയം സ്വദേശിയായ ബിൻസി മീഡിയോ ലോകത്തെ സുപരിചിത മുഖമാണ്. നിലവിൽ സ്വകാര്യ എഫ്എമ്മിൽ റേഡിയോ ജോക്കിയാണ് ബിൻസി ബിജു. എഫ്എം സ്റ്റേഷന് പുറത്തും ആക്ടീവാണ് ബിൻസി. ടെലിവിഷൻ അവതാരക എന്ന നിലയിലും ബിൻസി തിളങ്ങിയിട്ടുണ്ട്. 'ബെൽ അടിക്കൂ ബിൽ അടയ്ക്കാം' എന്ന പരിപാടിയിലൂടെയാണ് ബിൻസി അവതാരകയായി കഴിവ് തെളിയിച്ചത്.  ദ നെക്സ്റ്റ് ടോപ് ആങ്കർ എന്ന ടാലന്റ് ഹണ്ട് റിയാലിറ്റി ഷോയിലെ വിജയിയും ആണ് ബിൻസി. നടി നൈല ഉഷയും ബിഗ് ബോസ് സീസൺ ഒന്നിലെ ജേതാവായ സാബുമോനുമായിരുന്നു ഈ റിയാലിറ്റി ഷോയിലെ വിധികർത്താക്കൾ. അടുത്തിടെ കോമഡി മാസ്റ്റേഴ്സ് എന്ന ഷോയിൽ അതിഥിയായും ബിൻസി എത്തി.

Also Read: നൂറയുടെ ചുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്; പ്രണയിച്ചു തുടങ്ങിയതിനെ കുറിച്ച് ആദില -Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: