/indian-express-malayalam/media/media_files/2025/08/22/bigg-boss-malayalam-season-7-binny-sebastian-life-story-2025-08-22-15-55-04.jpg)
ബിന്നി സെബാസ്റ്റ്യൻ
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ മത്സരാർത്ഥിയാണ് ഡോക്ടറും നടിയുമായ ബിന്നി സെബാസ്റ്റ്യൻ. എപ്പോഴും പുഞ്ചിരിയോടെയും സൗമ്യമായും മാത്രം ആളുകളോട് ഇടപഴകുന്ന ബിന്നിയെ ആവും പ്രേക്ഷകർക്ക് കണ്ടു പരിചയം. എന്നാൽ ദുരിത പൂർണമായൊരു കുട്ടിക്കാലത്തിന്റെ കഥയാണ് ബിന്നിയ്ക്ക് പറയാനുള്ളത്.
Also Read: ബിഗ് ബോസിൽ ഇതുവരെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ മത്സരാർത്ഥികൾ ഇവർ: Bigg Boss Malayalam
ഏറെ കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന തന്റെ ബാല്യത്തെ കുറിച്ച് ബിഗ് ബോസ് ഷോയ്ക്കിടെ തുറന്നു പറയുന്ന ബിന്നിയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലൈഫ് സ്റ്റോറി സെ​ഗ്മെന്റിലാണ് ബിന്നി കുടുംബത്തെ കുറിച്ചു തുറന്നു പറഞ്ഞത്.
Also Read: ഇനി വയ്യ, എന്നെ പുറത്തുവിടണം; ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് രേണു സുധി: Bigg Boss Malayalam Season 7
കുട്ടിക്കാലത്ത് ഏറെ ദാരിദ്ര്യം അറിഞ്ഞു വളർന്ന ഒരാളാണ് താനെന്നാണ് ബിന്നി പറയുന്നത്. അമ്മയുടെ സ്നേഹമോ കെയറോ അറിയാതെ വളർന്ന കുട്ടിക്കാല അനുഭവങ്ങൾ പങ്കിടുമ്പോൾ പലപ്പോഴും ബിന്നിയുടെ ശബ്ദമിടറി.
"മൂന്ന് വയസിൽ മമ്മി ഗൾഫിൽ പോയി. ലോണും മറ്റുമെടുത്താണ് മമ്മി കുവൈറ്റിലേക്ക് പോകുന്നത്. അവിടെ ഏകദേശം ഇരുപത്തിയഞ്ച് വർഷക്കാലം മമ്മി ജോലി ചെയ്താണ് എന്നെയും ചേട്ടനെയും പഠിപ്പിച്ചത്. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയത് മമ്മി ആയിരുന്നു. മമ്മിയും ഞാനും തമ്മിൽ കുട്ടിക്കാലത്ത് അത്ര കമ്മ്യൂണിക്കേഷൻ ഉണ്ടായിരുന്നില്ല. അന്നൊന്നും എനിക്ക് അത്ര മിസിങ് ഫീൽ ചെയ്തില്ല. പക്ഷെ ഒരു പെൺകുട്ടിക്ക് മമ്മിയുടെ സാന്നിധ്യം വേണ്ടുന്ന കാലത്താണ് ഞാനത് തിരിച്ചറിയുന്നത്."
"ബ്യൂട്ടീഷൻ കോഴ്സൊക്കെ പഠിച്ചെങ്കിലും എന്റെ മമ്മിക്ക് അവിടെ ഗദ്ദാമ ജോലിയാണ് ചെയ്യേണ്ടി വന്നത്. ഒരുപാട് കഷ്ടപ്പെട്ടാണ് എന്റെ മമ്മി ഞങ്ങളെ വളർത്തിയത്. കക്കൂസ് കഴുകിയും ആളുകളുടെ വീടുകൾ ക്‌ളീൻ ചെയ്തും ആട്ടും തുപ്പും ഏറ്റും മമ്മി ജോലി ചെയ്തു. ഞങ്ങളെ വളർത്താൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ബ്ലെസിംഗ് എന്റെ മമ്മി ചെയ്ത നന്മ ആണെന്നു ഞാൻ വിശ്വസിക്കുന്നു," ബിന്നിയുടെ വാക്കുകളിങ്ങനെ.
Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us