scorecardresearch

കളവ് പറഞ്ഞാണ് എന്നെ വിവാഹം കഴിച്ചത്; വെളിപ്പെടുത്തി രേണു സുധി : Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ആദ്യ വിവാഹം ഒരു മാസം മാത്രമാണ് നീണ്ടത് എന്ന് രേണു നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ആദ്യ വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങൾ രേണു തുറന്ന് പറഞ്ഞിരുന്നില്ല

Bigg Boss Malayalam Season 7: ആദ്യ വിവാഹം ഒരു മാസം മാത്രമാണ് നീണ്ടത് എന്ന് രേണു നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ആദ്യ വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങൾ രേണു തുറന്ന് പറഞ്ഞിരുന്നില്ല

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 7 Aneesh and Renu Sudhi

Bigg Boss Malayalam Season 7: Aneesh and Renu Sudhi: (Source: Facebook)

Bigg Boss malayalam Season 7: തന്റെ ആദ്യ വിവാഹത്തെ കുറിച്ച് ബിഗ് ബോസിൽ പ്രതികരിച്ച് രേണു സുധി. വിവാഹമോചനത്തിൽ സ്ത്രീക്കും പുരുഷനും ഒരുപോലെ പങ്കുണ്ടെന്ന് അനീഷ് പറഞ്ഞപ്പോൾ ഇതിനെ എതിർത്ത് ഹൗസിലെ മറ്റ് മത്സരാർഥികൾ പ്രതികരിച്ചു. ഇവർക്കൊപ്പം ചേർന്ന് സംസാരിച്ചപ്പോഴാണ് രേണു സുധി തന്റെ ആദ്യ വിവാഹത്തെ കുറിച്ച് പറഞ്ഞത്. 

Advertisment

തന്റെ ആദ്യ വിവാഹം ഒരു മാസം മാത്രമാണ് നീണ്ടത് എന്ന് രേണു നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ആദ്യ വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങൾ രേണു തുറന്ന് പറഞ്ഞിരുന്നില്ല. വിവാഹമോചനത്തെ കുറിച്ചുള്ള അനീഷിന്റെ പ്രതികരണത്തെ എതിർത്ത് രേണു ഹൗസിൽ പറഞ്ഞത് ഇങ്ങനെ, "ഞാനും ഡിവോഴ്സ് ആയ ആളാണ്. എന്റെ ആദ്യ ജീവിതത്തിൽ ഞാനും ഒരുപാട് അനുഭവിച്ചു. കളവ് പറഞ്ഞാണ് തന്നെ വിവാഹം കഴിച്ചത്."

Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss Malayalam Season 7

ആദ്യ ഭർത്താവിന്റെ പേര് ബിനു എന്നാണ് എന്ന് നേരത്തെ രേണു പറഞ്ഞിരുന്നു. 'സുധിച്ചേട്ടന്റെ വാക്ക് മാനിച്ചാണ് ആദ്യ വിവാഹത്തെ കുറിച്ച് പറയാതിരുന്നത്. മുൻ ഭർത്താവുമായി എനിക്ക് പ്രശ്നമൊന്നുമില്ല. നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. പള്ളിയിൽ വെച്ചാണ് വിവാഹം നടന്നത്. പെന്തകോസ് പള്ളിയിൽ ഒപ്പിടണമായിരുന്നു. സാധാരണ ഭർത്താവിന്റെ പേരാണ് ഇടേണ്ടത്. എന്നാൽ ഞാൻ എന്റെ പപ്പയുടെ പേരാണ് ഇട്ടത്. കാരണം ഈ ബന്ധം അധികം നിലനിൽക്കില്ലെന്ന് തനിക്ക് അറിയാമായിരുന്നു എന്നും രേണു പറഞ്ഞിരുന്നു.

Advertisment

Also Read: ഇനി വയ്യ, എന്നെ പുറത്തുവിടണം; ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് രേണു സുധി: Bigg Boss Malayalam Season 7

അതേസമയം വിവാഹ മോചനത്തിൽ സ്ത്രീയും പുരുഷനും ഒരുപോലെ തെറ്റുകാരാണ് എന്ന അനീഷിന്റെ പ്രതികരണത്തിന് എതിരെ സമൂഹമാധ്യമങ്ങളിലും വിമർശനം ശക്തമായിരുന്നു. ഗാർഹീക പീഡനങ്ങൾ ഉൾപ്പെടെ നേരിടുന്ന സ്ത്രീകൾക്ക് മുൻപിൽ രക്ഷയായി വിവാഹമോചനം അല്ലാതെ പിന്നെ എന്താണ് ഉള്ളത് എന്നും പ്രേക്ഷകർ ചോദിക്കുന്നു.

Also Read: അനുമോളെ വച്ച് നോക്കുമ്പോൾ രേണുവൊക്കെ എത്ര  ക്വാളിറ്റിയുള്ള ആളാ: അക്ബർ ഖാൻ- Bigg Boss Malayalam Season 7

താൻ പറഞ്ഞത് തെറ്റാണ് എന്ന് ബോധ്യമായതിനാലാണ് അനീഷ് പിന്നെ അതിനെ കുറിച്ച് സംസാരിക്കാതിരുന്നത് എന്നും സമൂഹമാധ്യമങ്ങളിൽ പ്രതികരണം വരുന്നുണ്ട്. അക്ബർ അവിടെ ഇടപെട്ടില്ലായിരുന്നു എങ്കിൽ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഒരുപക്ഷേ ഇതിലും മോശമായ പ്രതികരണം അനീഷിൽ നിന്ന് വന്നേക്കാമായിരുന്നു എന്നും കമന്റുകൾ വരുന്നുണ്ട്.

Also Read: എന്റെ മമ്മി ഗൾഫിൽ ഗദാമയായിരുന്നു, കഷ്ടപ്പെട്ടാണ് എന്നെ വളർത്തി ഡോക്ടറാക്കിയത്: ബിന്നി, Bigg Boss Malayalam 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: