scorecardresearch

Onam 2025 OTT Releases: ഒടിടിയിൽ കാണാം പുത്തൻ റിലീസുകൾ

Onam 2025 OTT Releases: ‘ദി ക്രോണിക്കിൾസ് ഓഫ് ദി 4.5 ഗ്യാങ്’ മുതൽ ‘തലൈവൻ തലൈവി’ വരെ. ഓണം ആഘോഷമാക്കാം Airtel IPTVലൂടെ, കാണാം 6 മലയാള ചിത്രങ്ങളും സീരീസുകളും ഒടിടിയിൽ

Onam 2025 OTT Releases: ‘ദി ക്രോണിക്കിൾസ് ഓഫ് ദി 4.5 ഗ്യാങ്’ മുതൽ ‘തലൈവൻ തലൈവി’ വരെ. ഓണം ആഘോഷമാക്കാം Airtel IPTVലൂടെ, കാണാം 6 മലയാള ചിത്രങ്ങളും സീരീസുകളും ഒടിടിയിൽ

author-image
Entertainment Desk
New Update
Onam 2025 OTT Releases Airtel IPTV

Onam 2025 New OTT Releases: ഓണാഘോഷം എല്ലായിടത്തും പൊടിപൊടിക്കുകയാണ്.  ഈ ഉത്സവാന്തരീക്ഷം കൂടുതൽ സന്തോഷകരമാക്കാൻ വീട്ടിലിരുന്ന് മലയാള സിനിമകളും സീരീസുകളും കാണാം. ഈ ഉത്സവ സീസൺ കൂടുതൽ കളറാക്കാൻ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പുത്തൻ റിലീസുകളും എത്തിയിട്ടുണ്ട്.

Advertisment

ഓണം അവധി ദിവസങ്ങൾ വീട്ടിൽ ആഘോഷിക്കാൻ പ്ലാൻ ചെയ്യുന്ന ഒരു സിനിമാപ്രേമിക്ക് പ്രിയപ്പെട്ട ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ഹിറ്റ് സിനിമകളും സീരീസുകളും കാണാനാവും. Airtel IPTV ഉപയോഗിച്ച് നിങ്ങൾക്ക് 29 പ്രമുഖ സ്ട്രീമിംഗ് ആപ്പുകളിൽ നിന്നും 600ലധികം ജനപ്രിയ ടെലിവിഷൻ ചാനലുകളിൽ നിന്നും മികച്ച കണ്ടൻ്റുകൾ ലഭ്യമാവുന്നു. 

നിങ്ങളുടെ ഓണം വാരാന്ത്യം ആഘോഷമാക്കാൻ 6 പുതിയ മലയാള ചിത്രങ്ങളും  സീരീസുകളും ഒടിടിയിൽ കാണാം.  ഈ സിനിമകൾ Airtel IPTV സേവനത്തിലൂടെ നിങ്ങൾക്ക് ഒരു തടസ്സവുമില്ലാതെ കാണാവുന്നതാണ്.

സംഭവ വിവരണം നാലര സംഘം

തിരുവനന്തപുരം നഗരത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള സീരീസാണ് സംഭവ വിവരണം നാലര സംഘം . ആക്ഷൻ, ഡാർക്ക് കോമഡി, ഗ്യാങ്സ്റ്റർ ഡ്രാമ എന്നിവയുടെ ഒരു മിശ്രണമാണിത്. പുരുഷ പ്രേതം സംവിധായകൻ കൃഷാന്ദ് സംവിധാനം ചെയ്ത്  ജോമോൻ ജേക്കബ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സോണി ലിവിലാണ്  സ്ട്രീം ചെയ്യുന്നത്. സഞ്ജു ശിവറാം, ദർശന രാജേന്ദ്രൻ, ഇന്ദ്രൻസ് എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ ഈ സീരീസിലുണ്ട്. നർമ്മവും കഥ പറച്ചിലും കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുന്നതാണ് ഈ സീരീസ്. Airtel IPTV വഴി SonyLIV-ൽ ഈ സീരീസ് കാണാം.

Advertisment

Also Read: കാടിനെ പോലെ വിസ്മയിപ്പിച്ചവളേ, ശാന്തമായി ഉറങ്ങൂ; വസുധയുടെ ഓർമകളിൽ കവിത നായർ

ജാനകി V v/s സ്റ്റേറ്റ് ഓഫ് കേരള

2025-ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മലയാള സിനിമകളിൽ ഒന്നാണിത്. ജൂലൈയിൽ തിയേറ്ററിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് ചിത്രം ഒരുപാട് നിയമപരമായ പ്രശ്നങ്ങൾ നേരിട്ടിരുന്നു. സുരേഷ് ഗോപിയും അനുപമ പരമേശ്വരനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം  Airtel IPTV വഴി ZEE5-ൽ കാണാം.

മാരീസൻ

ഫഹദ് ഫാസിലും വടിവേലുവും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം മലയാളത്തിലും ലഭ്യമാണ്.  ഓർമ്മ നഷ്ടപ്പെട്ട ഒരു വ്യക്തിയെ വഞ്ചിച്ച് അയാളുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഒരു മനുഷ്യൻ്റെ കഥയാണ് ചിത്രം പറയുന്നത്. ചതിയും വൈകാരിക സംഘട്ടനങ്ങളും അപ്രതീക്ഷിത വഴിത്തിരിവുകളും നിറഞ്ഞതാണ് ഈ സിനിമ. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ലഭ്യമായ ഈ ചിത്രം Netflix-ൽ ലഭ്യമാണ്.

Also Read: ഫഫയുടെ പുതിയ ഫെറാറിയുടെ വില കേട്ടാൽ ആരുമൊന്ന് അമ്പരക്കും

തലൈവൻ തലൈവി 

പാണ്ഡിരാജ് സംവിധാനം ചെയ്ത് വിജയ് സേതുപതിയും നിത്യ മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ സിനിമയിൽ കുടുംബപരമായ സമ്മർദ്ദം കാരണം ദമ്പതികൾക്കിടയിലുണ്ടാവുന്ന പ്രശ്നങ്ങളാണ് പറയുന്നത്. 2025 ജൂലൈ 25-നാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്. ഈ സിനിമയിലെ കഥാപാത്രങ്ങളുടെ പ്രകടനങ്ങളും കഥയിലെ റിലേബിലിറ്റിയും ഒരുപോലെ പ്രശംസിക്കപ്പെട്ടു.  Airtel IPTV വഴി നിങ്ങളുടെ ഇഷ്ട്ടപ്പെട്ട സ്ട്രീമിംഗ് ആപ്പായ പ്രൈം വീഡിയോയിൽ ഈ സിനിമ ലഭ്യമാണ്.

തമ്മുടു 

ഒരു ധീരനായ വില്ലാളി, തൻ്റെ സഹോദരിയെ രക്ഷിക്കാൻ വേണ്ടി എല്ലാം ത്യജിക്കാൻ തയ്യാറാവുന്നു. ഒരു രാത്രിയുടെ അതിജീവനത്തിൽ അയാൾക്ക് തൻ്റെ സഹോദരിയെയും ഗ്രാമത്തെയും രക്ഷിക്കാൻ കഴിയുമോ? നിതിനും സ്വാസികയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം ആക്ഷനും വൈകാരികതയും സമന്വയിച്ചതാണ്.  Airtel IPTV കണക്ഷൻ വഴി ഈ സിനിമ ഇപ്പോൾ Netflix-ൽ ലഭ്യമാണ്.

Also Read: കാവ്യയുടെ ലക്ഷ്യയ്ക്ക് മോഡലായി ദിലീപും മീനാക്ഷിയും; ചിത്രങ്ങൾ

കമ്മട്ടം 

ഓണം റിലീസായി സെപ്റ്റംബർ അഞ്ചിന്  ZEE5-ൽ ഒരു പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വെബ് സീരീസ് റിലീസ് ചെയ്യുകയാണ്. കമ്മട്ടം എന്ന് പേരിട്ടിട്ടുള്ള ഈ സീരീസ്,ച് നിങ്ങളെ ആകാംഷയുടെ മുനയിൽ നിർത്തുമെന്ന് ഉറപ്പാണ്. നിങ്ങളുടെ Airtel IPTV കണക്ഷൻ വഴി ZEE5-ൽ ഈ സീരീസ് കാണാം.

Airtel IPTV ഉപഭോക്താക്കൾക്ക് 699 രൂപ മുതലുള്ള പ്ലാനുകളിലൂടെ മികച്ച  സ്ക്രീൻ കാഴ്ചാനുഭവം നൽകുന്നു. ഇൻ്റട്രൊഡക്ടറി ഓഫർ എന്ന നിലയിൽ, Airtel Thanks ആപ്പ് വഴി ലഭ്യമാകുന്ന IPTV പ്ലാനുകൾ വാങ്ങുമ്പോൾ 30 ദിവസം വരെ സൗജന്യ സേവനം നേടാവുന്നതാണ്. ഈ ഓണം ഓർമ്മയിൽ സൂക്ഷിക്കാൻ, സിനിമകളുടെ ഈ വലിയ ലൈബ്രറിയിൽ നിന്നും നിങ്ങളുടെ ഇഷ്ട്ടപ്പെട്ട സിനിമകൾ തിരഞ്ഞെടുത്ത് കാണുക! 

Also Read: malayalam OTT Release: മനോരമ മാക്സിൽ പുത്തൻ മലയാളചിത്രങ്ങളുടെ പൂക്കാലം; സെപ്റ്റംബർ റിലീസുകളിതാ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: