scorecardresearch

കാടിനെ പോലെ വിസ്മയിപ്പിച്ചവളേ, ശാന്തമായി ഉറങ്ങൂ; വസുധയുടെ ഓർമകളിൽ കവിത നായർ

"ഒരു പഴയ ബംഗ്ളാവിൽ, ഒരു റോട്ട് വീലറിനൊപ്പം കാടിനുള്ളിൽ ജീവിച്ചിരുന്ന സ്ത്രീ. അവൾക്കുള്ളിലെ ശക്തി, സഹനശേഷി, അതുല്യമായ മായാജാലം—എല്ലാം ഞാൻ അത്ഭുതത്തോടെ നോക്കിയിരുന്നു"

"ഒരു പഴയ ബംഗ്ളാവിൽ, ഒരു റോട്ട് വീലറിനൊപ്പം കാടിനുള്ളിൽ ജീവിച്ചിരുന്ന സ്ത്രീ. അവൾക്കുള്ളിലെ ശക്തി, സഹനശേഷി, അതുല്യമായ മായാജാലം—എല്ലാം ഞാൻ അത്ഭുതത്തോടെ നോക്കിയിരുന്നു"

author-image
Entertainment Desk
New Update
wildlife photographer Vasundhara Chakravarthy death Kavitha Nair

ശനിയാഴ്ച കൊല്ലൂരിലെ സൗപർണിക നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വന്യജീവി ഫോട്ടോഗ്രാഫർ വസുധാ ചക്രവർത്തിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടി കവിത നായർ.  

Advertisment

Also Read: ഞാനും സിംഗിൾ അവനും സിംഗിൾ, ഞങ്ങൾ എന്തിനു നുണ പറയണം: സദാചാര വിചാരണയ്ക്ക് എതിരെ ജിസേൽ- Bigg Bossmalayalam Season 7

"ഒരു പതിറ്റാണ്ട് മുമ്പ് അവളുടെ കഥ മാതൃഭൂമി യാത്രയിൽ വായിച്ചത് ഞാൻ  ഓർക്കുന്നു. ഒരു പഴയ ബംഗ്ളാവിൽ, ഒരു റോട്ട് വീലറിനൊപ്പം കാടിനുള്ളിൽ ജീവിച്ചിരുന്ന സ്ത്രീ. ഇന്ത്യയിലെ ആദ്യകാല വനിതാ വന്യജീവി ഫോട്ടോഗ്രാഫർമാരിൽ ഒരാൾ.
അവൾക്കുള്ളിലെ ശക്തി, സഹനശേഷി, അതുല്യമായ മായാജാലം—എല്ലാം ഞാൻ അത്ഭുതത്തോടെ നോക്കിയിരുന്നു.  അതി സുന്ദരിയും ലോകത്തിൽ ഏറെ പ്രത്യേകതയുമുള്ള ഒരാൾ. ശാന്തയായി വിശ്രമിക്കൂ വസുന്ധരാ. കാടുകൾ പോലെ തന്നെ മായാജാലം നിറഞ്ഞ ഒരാളായിരുന്നു നിങ്ങൾ," കവിത നായർ കുറിച്ചു. 

Also Read: ലോകയിലും ഓടും കുതിരയിലും കല്യാണിയ്ക്ക് ഡബ്ബ് ചെയ്തത് ആ ഗായിക; ആരെന്ന് ഊഹിക്കാമോ?

Advertisment

wildlife photographer Vasundhara Chakravarthy

ശനിയാഴ്ചയാണ് വസുധാ ചക്രവർത്തിയെ (45) കൊല്ലൂരിലെ സൗപർണിക നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരു സ്വദേശിനിയായ വസുധ ആഗസ്റ്റ് 27-ന് കാറിൽ കൊല്ലൂരിലെത്തുകയായിരുന്നു. തുടർന്ന് വസുധയെ കാണാതായി. പൊലീസ് നടത്തിയ തിരച്ചിലിനിടയിലാണ് നദിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

Also Read: Malayalam OTT Release: മനോരമ മാക്സിൽ പുത്തൻ മലയാളചിത്രങ്ങളുടെ പൂക്കാലം; സെപ്റ്റംബർ റിലീസുകളിതാ

ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചിരുന്ന വസുധ ജോലി ഉപേക്ഷിച്ച് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി എന്ന തന്റെ പാഷൻ പിൻതുടരുകയായിരുന്നു.  മൈസൂർ–ഊട്ടി റോഡിന് സമീപമുള്ള കാലഹട്ടിയിലെ വനപ്രദേശത്തെ ഒരു എസ്റ്റേറ്റിലാണ് വസുധ വർഷങ്ങളോളം താമസിച്ചത്. 2012ൽ മാതൃഭൂമി യാത്ര മാഗസിനിൽ “കാട്ടിലെ പെൺകുട്ടി” എന്ന പേരിൽ വസുധയെ കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.   ഊട്ടി, മസിനഗുഡി, മുദുമലൈ, ബണ്ഡിപ്പൂർ പ്രദേശങ്ങളിലെ ആദിവാസി സമൂഹങ്ങളുമായി ചേർന്നും വസുധ പ്രവർത്തിച്ചിരുന്നു. 

Also Read: സ്കൂട്ടർ നിയന്ത്രണം വിട്ടു അർജുൻ അശോകനെ ഇടിച്ചുവീഴ്ത്തി; ഇതിൻ്റെ ബ്രേക്ക് എവിടെ എന്ന് ശരത് സഭ

Photographer Wild Life

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: