/indian-express-malayalam/media/media_files/2025/09/02/fahadh-faasil-keralas-first-ferrari-purosangue-price-2025-09-02-15-27-09.jpg)
നടന്മാരുടെ ലക്ഷ്വറി കാർ കളക്ഷനുകൾ പലപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട്. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിന്റെ പുതിയ ഫെറാറി എസ് യു വി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
ഇറ്റാലിയന്‍ വാഹന നിര്‍മാണ കമ്പനിയായ ഫെറാറി, പുറത്തിറക്കിയ ആദ്യ പെര്‍ഫോമന്‍സ് എസ്.യു.വിയായ പുറോസാംഗ്‌വേ ആണ് ഫഹദ് സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായി ഈ വാഹനം സ്വന്തമാക്കുന്ന വ്യക്തിയായി മാറിയിരിക്കുകയാണ് ഫഹദ് ഫാസിൽ.
Also Read: ലോകയിലും ഓടും കുതിരയിലും കല്യാണിയ്ക്ക് ഡബ്ബ് ചെയ്തത് ആ ഗായിക; ആരെന്ന് ഊഹിക്കാമോ?
ഒന്നും രണ്ടും കോടിയല്ല 13.75 കോടിയാണ് ഈ ഫെറാറിയുടെ ഈ എസ്.യു.വി മോഡലിന്റെ വില. തമിഴ് താരം വിക്രം, മുകേഷ് അംബാനി എന്നിവരാണ് ഈ കാർ സ്വന്തമാക്കിയ മറ്റു പ്രമുഖർ.
Also Read: malayalam OTT Release: മനോരമ മാക്സിൽ പുത്തൻ മലയാളചിത്രങ്ങളുടെ പൂക്കാലം; സെപ്റ്റംബർ റിലീസുകളിതാ
ഫഹദിനും നസ്രിയയ്ക്കും ആഡംബര വാഹനങ്ങളുടെ ഒരു വലിയ കളക്ഷൻ തന്നെയുണ്ട്. ലംബോര്‍ഗിനി ഉറൂസ്, മെഴ്‌സിഡസ് ബെന്‍സ് ജി63 എ.എം.ജി, റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, പോര്‍ഷേ 911 കരേര, ടൊയോട്ട വെല്‍ഫയര്‍, മിനി കണ്‍ട്രിമാന്‍, ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് എന്നിവ അവയിൽ ചിലതുമാത്രം.
Also Read: സ്കൂട്ടർ നിയന്ത്രണം വിട്ടു അർജുൻ അശോകനെ ഇടിച്ചുവീഴ്ത്തി; ഇതിൻ്റെ ബ്രേക്ക് എവിടെ എന്ന് ശരത് സഭ
'ഓടും കുതിര ചാടും കുതിര'യാണ് ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ഫഹദ് ചിത്രം. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ് സലീം സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. രേവതി പിള്ള, വിനയ് ഫോര്‍ട്ട്, ലാല്‍, സുരേഷ്‌കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് നിധിന്‍ രാജ് അരോള്‍ കൈകാര്യം ചെയുന്നു.
Also Read: കാടിനെ പോലെ വിസ്മയിപ്പിച്ചവളേ, ശാന്തമായി ഉറങ്ങൂ; വസുധയുടെ ഓർമകളിൽ കവിത നായർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.