Mirage Trailer: ആസിഫ് അലിയേയും അപര്‍ണ ബാലമുരളിയേയും കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് ഒരുക്കുന്ന 'മിറാഷി'ന്റെ ട്രെയിലർ എത്തി. ആവേശവും ജിജ്ഞാസയും ഉണർത്തുന്ന ദൃശ്യങ്ങളാണ് ട്രെയിലറിൽ എങ്ങും കാണാനാവുക. സെപ്റ്റംബർ 19നാണ് ചിത്രത്തിന്റെ റിലീസ്.
Also Read: കണ്ടാൽ ഒരേ രൂപസാദൃശ്യമുള്ള 389 കൂടപിറപ്പുകൾ എനിക്കുണ്ട്; ലോക ഇനി പറയുക ചാത്തന്റെ കഥയോ?
ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറുടെ ജീവിതമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ധാരാളം ആക്ഷൻ രംഗങ്ങളും ട്രെയിലർ കാണാം.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷിൽ ആസിഫിനും അപർണയ്ക്കുമൊപ്പം ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍. മെഹ്ത, ജതിന്‍ എം. സേഥി, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Also Read: ഇക്കൊല്ലം ഇതുവരെ നേടിയത് 570 കോടി; ഇത് മോഹൻലാൽ മാജിക്
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപര്‍ണ ആര്‍. തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ്, എഡിറ്റര്‍: വി.എസ്. വിനായക്, സംഗീതം: വിഷ്ണു ശ്യാം എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.
Also Read: malayalam OTT Releases in September: സെപ്റ്റംബറിൽ ഒടിടിയിൽ എത്തിയ മലയാള ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.