/indian-express-malayalam/media/media_files/2025/10/13/mirage-ott-release-date-platform-2025-10-13-17-06-54.jpg)
Mirage OTT Release Date & Platform
Mirage OTT Release Date & Platform: ആസിഫ് അലി, അപര്‍ണാ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ മിറാഷ് ഒടിടിയിലേക്ക്. സെപ്റ്റംബര്‍ 19നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്.
Also Read: ആരെയും വിശ്വസിക്കാൻ പറ്റില്ല അക്കാ, എല്ലാവരും ചതിക്കും; കനക അന്നു പറഞ്ഞത്
ആസിഫിനും അപർണയ്ക്കുമൊപ്പം ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അർജുൻ ശ്യാം ഗോപൻ എന്നിവരും മിറാഷിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Also Read: കുഞ്ഞേച്ചിയും കുഞ്ഞനിയനും; ഈ ചിത്രത്തിലെ പെൺകുട്ടി മലയാളികൾക്കേറെ സുപരിചിത
ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍. മെഹ്ത, ജതിന്‍ എം. സേഥി, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Also Read: നാഷണൽ ഡാർലിംഗ്, അതിസുന്ദരി, 19 വയസ്സിൽ ദുരൂഹമരണം
Also Read: പ്രിയപ്പെട്ട മനുഷ്യത്തി; അഹാനയ്ക്ക് ആശംസകളുമായി നിമിഷ്
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപര്‍ണ ആര്‍. തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ്, എഡിറ്റര്‍: വി.എസ്. വിനായക്, സംഗീതം: വിഷ്ണു ശ്യാം എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.
സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഒക്ടോബർ 23ന് ചിത്രം സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും.
Also Read: നാഷണൽ ക്രഷിനെ സ്വന്തമാക്കിയ ദേവരകൊണ്ട; ഇവരുടെ ആകെ ആസ്തി എത്രയെന്നറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.