/indian-express-malayalam/media/media_files/2025/10/13/ahaana-krishna-nimish-ravi-2025-10-13-11-38-30.jpg)
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരാൾ. അഹാനയുടെ 30-ാം ജന്മദിനമായിരുന്നു തിങ്കളാഴ്ച. അഹാനയുടെ പിറന്നാൾ ദിനത്തിൽ, ഛായാഗ്രാഹകനും അഹാനയുടെ അടുത്ത ചങ്ങാതിയുമായ നിമിഷ് പങ്കുവച്ച ആശംസയും ശ്രദ്ധ നേടുകയാണ്.
"ഹാപ്പി അമ്മു ഡേ. പ്രിയപ്പെട്ട ഹ്യൂമന് ജന്മദിനാശംസകൾ," എന്നാണ് നിമിഷ് കുറിച്ചത്. ഇരുവരും ഒന്നിച്ച് അസ്തമയം കണ്ടിരിക്കുന്ന ഒരു ചിത്രവും നിമിഷ് പങ്കുവച്ചിട്ടുണ്ട്.
Also Read: New OTT Release: പുതിയ 20 മലയാള സിനിമകൾ ഒടിടിയിൽ; വാരാന്ത്യം ആഘോഷമാക്കൂ, പുത്തൻ റിലീസുകൾക്കൊപ്പം
അഹാനയുടെ ഏറ്റവും​ അടുത്ത ചങ്ങാതിയാണ് നിമിഷ് രവി. ഇരുവരും പ്രണയത്തിലാണെന്ന രീതിയിലും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതുവരെ ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഏതാണ്ട് ഒരു പതിറ്റാണ്ടോളം പഴക്കമുള്ള സൗഹൃദമാണ് നിമിഷും അഹാനയും തമ്മിൽ. സിനിമ സ്വപ്നം കണ്ടു നടക്കുന്ന കാലം മുതലുള്ള സൗഹൃദമാണതെന്ന് അഹാന തന്നെ പറഞ്ഞിട്ടുണ്ട്. "ഇവന് സിനിമയില്‍ ഭാവിയുണ്ട്, വലിയ ആളായി മാറുമെന്ന് അന്നേ ഞാൻ പറഞ്ഞിരുന്നു," എന്നാണ് നിമിഷിന്റെ സിനിമോട്ടോഗ്രാഫി സ്കില്ലിനെ കുറിച്ച് ഒരു​ അഭിമുഖത്തിൽ അഹാന പറഞ്ഞത്.
Also Read: നാഷണൽ ക്രഷിനെ സ്വന്തമാക്കിയ ദേവരകൊണ്ട; ഇവരുടെ ആകെ ആസ്തി എത്രയെന്നറിയാമോ?
അഹാനയുടെ കുടുംബത്തിനും ഏറെ പ്രിയപ്പെട്ടയാളാണ് നിമിഷ്. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും നിറസാന്നിധ്യമായി നിമിഷും ഉണ്ടാവാറുണ്ട്.
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയായിരുന്നു അഹാനയുടെ സിനിമ അരങ്ങേറ്റം. ലൂക്ക എന്ന ചിത്രത്തിൽ അഹാനയും നിമിഷും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. അടുത്തിടെ തിയേറ്ററുകളിലെത്തിയ ലോക എന്ന ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫറും നിമിഷ് ആയിരുന്നു. ചിത്രത്തിൽ അതിഥി വേഷത്തിൽ അഹാനയും എത്തിയിരുന്നു.
Also Read: 20കളിൽ 30കാരിയെ പോലെ, 30കളിൽ 20കാരിയെ പോലെ; അമ്പരപ്പിക്കും കല്യാണിയുടെ ഈ മേക്കോവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.