/indian-express-malayalam/media/media_files/2025/10/13/ahaana-krishna-30th-birthday-2025-10-13-11-04-23.jpg)
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരാൾ. അഹാനയുടെ 30-ാം ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ മകൾക്ക് ആശംസകൾ നേർന്ന് സിന്ധു കൃഷ്ണ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
Also Read: ബാത്ത് ടവ്വലിലെ ഗ്ലാമർ ചിത്രങ്ങൾക്കെതിരെ പ്രിയങ്ക രംഗത്ത്
"മൂന്ന് ദശാബ്ദങ്ങളായി, എന്റെ ഒരു ഭാഗം എന്നിൽ നിന്ന് വേറിട്ട് വളർന്ന്, എന്റെ കൂട്ടുകാരിയായും, ഏറ്റവും അടുത്ത സ്നേഹിതയായും, എന്റെ സംരക്ഷകയായും, സ്വന്തം സ്വപ്നങ്ങൾക്ക് മുൻപേ എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുന്ന ഒരാളായും, ശക്തമായി നിലകൊള്ളുന്നു... നീ എന്റെ ജീവിതത്തിലേക്ക് വളരെ നേരത്തെ വന്നു... പക്ഷേ, അതായിരുന്നു എന്റെ വിവാഹ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം... എന്നെ കാത്തുസൂക്ഷിക്കാനും എന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കാൻ കഠിനമായി പരിശ്രമിക്കാനും വിധി എനിക്കൊരു മകളുടെ രൂപത്തിൽ ഒരു 'ഫെയറി ഗോഡ് മദറിനെ' നൽകാൻ ആഗ്രഹിച്ചു...
Also Read: നാഷണൽ ക്രഷിനെ സ്വന്തമാക്കിയ ദേവരകൊണ്ട; ഇവരുടെ ആകെ ആസ്തി എത്രയെന്നറിയാമോ?
ശക്തയും, താങ്ങും തണലുമായി നിലകൊള്ളുന്ന മകളും, പേരക്കുട്ടിയും, ചേച്ചിയുമായി നീയിരുന്നതിന് അമ്മു, നിനക്ക് നന്ദി... എല്ലാ അമ്മമാർക്കും അവരുടെ ജീവിതത്തിൽ ഒരു അമ്മു ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു എന്ന് ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്.
Also Read: അജിത്തുമായുള്ള പ്രണയ ഗോസിപ്പ്, പിന്നിൽ പ്രവർത്തിച്ചവത് അവരായിരുന്നു: സത്യം വെളിപ്പെടുത്തി നടി
നീ എപ്പോഴും ചെയ്യുന്നതുപോലെ സന്തോഷവതിയായിരിക്കുക, ആരോഗ്യത്തോടെയിരിക്കുക, പോസിറ്റിവിറ്റി പരത്തുക... എന്നെ സന്തോഷിപ്പിക്കാനായി നീ ഒരുക്കിവെച്ച കൊച്ചുകൊച്ചു കാര്യങ്ങൾക്കെല്ലാം നന്ദി. എന്റെ എല്ലാ ആഗ്രഹങ്ങളും പൂർത്തിയായിരിക്കുന്നു. ഇനി വരാനിരിക്കുന്നത് ജീവിതത്തിന്റെ സൗമ്യമായ ബോണസ് മാത്രമാണ്... നിന്നോടൊപ്പം കൂടുതൽ നല്ല ഓർമ്മകൾ ഉണ്ടാക്കാൻ ഞാൻ കാത്തിരിക്കുന്നു.
ഹാപ്പി ബർത്ത്ഡേ അമ്മുക്കുട്ടി!," സിന്ധു കൃഷ്ണ കുറിച്ചു.
Also Read: New OTT Release: പുതിയ 20 മലയാള സിനിമകൾ ഒടിടിയിൽ; വാരാന്ത്യം ആഘോഷമാക്കൂ, പുത്തൻ റിലീസുകൾക്കൊപ്പം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.