/indian-express-malayalam/media/media_files/2025/10/13/ranjini-haridas-fi-1-2025-10-13-16-38-20.jpg)
Throwback Thursday
/indian-express-malayalam/media/media_files/2025/10/13/ranjini-haridas-fi-2025-10-13-16-38-33.jpg)
Throwback Thursday: അനിയനെ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുന്ന ഈ പെൺകുട്ടിയെ ഇന്ന് മലയാളികളെല്ലാം അറിയും. എത്ര വലിയ ആൾക്കൂട്ടത്തെയും മാനേജ് ചെയ്തുകൊണ്ടുപോവാൻ ഈ കക്ഷിയെ കഴിഞ്ഞേ വേറെ ആളുള്ളൂ. തന്റെ മേഖലയിൽ സൂപ്പർസ്റ്റാർ പരിവേഷത്തോടെ തിളങ്ങുകയാണ് കക്ഷി.
/indian-express-malayalam/media/media_files/2025/10/13/ranjini-haridas-3-2025-10-13-16-38-33.jpg)
ആളാരാണെന്നല്ലേ? മലയാളത്തിലെ സെലിബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന രഞ്ജിനി ഹരിദാസിന്റെ കുട്ടിക്കാലത്തു നിന്നുള്ള ചിത്രമാണ് മുകളിൽ കൊടുത്തത്. തന്റെയും അനിയന്റെയും പഴയ ചിത്രത്തെ ജെമിനിയുടെ സഹായത്തോടെ റീസ്റ്റോർ ചെയ്തെടുത്തതാണ് രഞ്ജിനി.
/indian-express-malayalam/media/media_files/2025/10/13/ranjini-haridas-6-2025-10-13-16-38-33.jpg)
മലയാളത്തിലെ സെലബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന മിന്നും താരമാണ് രഞ്ജിനി ഹരിദാസ്.
/indian-express-malayalam/media/media_files/2025/10/13/ranjini-haridas-2-2025-10-13-16-38-33.jpg)
എത്ര വലിയ ആൾക്കൂട്ടത്തെയും മാനേജ് ചെയ്തുകൊണ്ട് ഒരു പരിപാടിയെ മുന്നോട്ടു കൊണ്ടുപോവാൻ രഞ്ജിനിയെ കഴിഞ്ഞിട്ടേ ആളുള്ളൂ. അവതാരകർക്കിടയിലെ സൂപ്പർസ്റ്റാർ പദവി ഇന്നും രഞ്ജിനിയ്ക്കു സ്വന്തം.
/indian-express-malayalam/media/media_files/2025/10/13/ranjini-haridas-5-2025-10-13-16-38-33.jpg)
ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു.
/indian-express-malayalam/media/media_files/2025/10/13/ranjini-haridas-1-2025-10-13-16-38-33.jpg)
'ബിഗ് ബോസ്' മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് രഞ്ജിനി.
/indian-express-malayalam/media/media_files/2025/10/13/ranjini-haridas-4-2025-10-13-16-38-33.jpg)
"അവതാരകരുടെ 'നച്ചാപ്പിക്ക'വേതനം വിപ്ലവകരമായി കുട്ടുകയും മാന്യമായൊരു സ്ഥാനം ഉണ്ടാക്കിത്തരികയും ചെയ്ത നമ്മുടെ അൺസങ്ങ് ട്രേഡ് യൂണിയൻ നേതാവ്!," എന്നാണ് അടുത്തിടെ രഞ്ജിനിയെ അവതാരകനായ രാജ് കലേഷ് വിശേഷിപ്പിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.