/indian-express-malayalam/media/media_files/2025/01/03/mpezu52TqMz4HX3hpJCE.jpg)
Marco OTT Release Date Platform
മാർക്കോ ടെലിവിഷൻ ചാനലുകളിൽ പ്രദർശിപ്പിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്. മാർക്കോ ചാനലുകളിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഒടിടി പ്രദർശനം തടയണമെന്നുള്ള ആവശ്യവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
സോണി ലിവിലാണ് മാർക്കോ ഇപ്പോൾ സ്ട്രീം ചെയ്യുന്നത്. പ്രൈമിൽ മാർക്കോയുടെ ഹിന്ദി വേർഷനും ലഭ്യമാണ്.
ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയത്. അതിനാലാണ് ഈ നടപടി. മാർക്കോയ്ക്ക് തിയേറ്റർ പ്രദർശനത്തിനു സർട്ടിഫിക്കറ്റ് നൽകേണ്ട എന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും വിശദീകരണമുണ്ട്.
സിനിമയിലെ രംഗങ്ങൾ പൂർണമായി മുറിച്ചുമാറ്റിയുള്ള സെൻസറിങ് ഇപ്പോൾ നിലവിലില്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ വിവിധ കാറ്റഗറിയായി തരംതിരിച്ച് സർട്ടിഫിക്കറ്റ് നൽകുകയാണ് നിലവിലെ രീതി.
വയലൻസ് കൂടുതലുള്ള സിനിമകൾ കുട്ടികൾ കാണാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടത് മാതാപിതാക്കളാണ്. അവർക്കാണ് അക്കാര്യത്തിൽ പൂർണ ഉത്തരവാദിത്തം. എ സർട്ടിഫിക്കറ്റുള്ള സിനിമ 18 വയസിൽ താഴെയുള്ളവരെ കാണാൻ അനുവദിക്കുന്നത് നിയമവിരുദ്ധമാണ്. പരാതി ലഭിച്ചാൽ തീയറ്ററിൽ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കാമെന്നും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) പ്രാദേശിക ഓഫിസറായ ടി നദീം തുഫൈൽ പറഞ്ഞു. അതിനാൽ തന്നെ സിനിമയുടെ സർട്ടിഫിക്കറ്റിനെ സംബന്ധിച്ച് മാതാപിതാക്കൾ ബോധവാന്മാരായിരിക്കണം എന്നും നദീം കൂട്ടിച്ചേർത്തു.
മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രം എന്ന രീതിയിൽ ആഘോഷിക്കപ്പെട്ട ചിത്രമാണ് മാർക്കോ. ചിത്രത്തിലെ എക്സ്‍ട്രീം വയലൻസ് സീനുകൾ മുൻപും വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു.
Read More
- ഇതൊരു സൂപ്പർഹിറ്റ് കുടുംബചിത്രം! മക്കൾക്കൊപ്പം സൂര്യയും ജ്യോതികയും
- ഷൂട്ടിനിടെ എന്തുമാത്രം ഭക്ഷണം വാങ്ങി കൊടുത്തു; ദുഷ്ടാ എന്നിട്ട് പോലും നീ ഒരു വാക്ക് പറഞ്ഞില്ലല്ലോ?; റംസാനോട് ചാക്കോച്ചൻ
- ഈ സ്വപ്നസുന്ദരിമാരെ വെല്ലാൻ ആരുണ്ട്?
- മണിച്ചിത്രത്താഴിലെ അല്ലിയെ മറന്നോ? അഭിനയത്തിലേക്ക് തിരിച്ചെത്തി രുദ്ര
- ഈ കുട്ടിയുടുപ്പുകാരി പിൽക്കാലത്ത് മമ്മൂട്ടിയുടെയും ദുൽഖറിന്റെയും നായികയായി; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us