/indian-express-malayalam/media/media_files/2025/01/07/fmMnmQma6SUdKxzE4onc.jpg)
"മാർക്കോ പ്രേക്ഷകർക്ക് തിയേറ്ററിൽ മികച്ച അനുഭവം നൽകുന്നതിനായി നിർമിച്ചതാണ്"- ഷെരീഫ് മുഹമ്മദ്
Marco OTT: ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത 'മാർക്കോ' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഫെബ്രുവരി ആദ്യം നെറ്റ്ഫ്ളിക്സിലൂടെ ഒടിടിയിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന ഈ വാർത്തകൾക്ക് സ്ഥിരീകരണം നൽകി രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്.
നിലവിൽ യാതൊരു ഒടിടി പ്ലാറ്റ്‍ഫോമുമായും കരാർ ഒപ്പുവച്ചിട്ടില്ല എന്നാണ് ഷെരീഫ് വ്യക്തമാക്കുന്നത്.
"ഈ ഒരു ഘട്ടത്തിൽ യാതൊരു ഒ.ടി.ടി പ്ലാറ്റ്‍ഫോമുകളുമായും കരാറുകൾ ഒപ്പുവെച്ചിട്ടില്ല എന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു. മാർക്കോ പ്രേക്ഷകർക്ക് തിയേറ്ററിൽ മികച്ച അനുഭവം നൽകുന്നതിനായി നിർമിച്ചതാണ്. സിനിമ ഇപ്പോഴും തിയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കപ്പെടുന്നുണ്ട്, അത് പ്രേക്ഷകർ ഏറ്റെടുത്ത് ആസ്വദിക്കുന്നതിൽ ഞങ്ങൾ സന്തോഷവാന്മാരാണ്. ഈ സിനിമയുടെ തീവ്രതയും ദൃശ്യസൗന്ദര്യവും ശബ്‍ദപ്രഭാവവും അനുഭവിക്കാനുള്ള ഏറ്റവും മികച്ച സ്ഥലം തിയേറ്ററുകളാണ്. അതിനാൽ നിങ്ങളുടെ അടുത്തുള്ള തിയേറ്ററിൽ മാർക്കോ കാണാൻ ഞങ്ങൾ അഭ്യർഥിക്കുന്നു," ഷെരീഫ് മുഹമ്മദ് പറയുന്നു.
ഉണ്ണി മുകുന്ദനെ കൂടാതെ സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവർക്കൊപ്പം ഒട്ടേറെ പുതുമുഖ താരങ്ങളും മാർക്കോയിൽ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍: സപ്ത റെക്കോര്‍ഡ്‌സ്, ഓഡിയോഗ്രഫി: രാജകൃഷ്ണന്‍ എം ആര്‍, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍.
ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിലാണ് ഷെരീഫ് മുഹമ്മദ് ചിത്രം നിര്‍മ്മിച്ചത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ സംഘട്ടനങ്ങള്‍ ഒരുക്കിയത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റൺ ആണ്. ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘മാര്‍ക്കോ' മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ പടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
Read More
- ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു: അസഭ്യ പരാമർശങ്ങൾക്ക് ചുട്ടമറുപടിയുമായി ഹണിറോസ്
- എന്തിനാണ് സിനിമകളിൽ ഇത്രയും വയലൻസ്?
- New OTT Release: ഒടിടിയിൽ പുതിയ സിനിമകൾ തിരയുന്നവരാണോ? ഇപ്പോൾ കാണാം 20 ചിത്രങ്ങൾ
- ഞാനൊരു വിവാഹം കഴിച്ചു, പിന്നെ ഡിവോഴ്സായി, ഡിപ്രഷനായി, ഇപ്പോൾ തിരിച്ചെത്തി: അർച്ചന കവി
- 'ഇനി ഇവിടെ ഞാൻ മതി;' ഒടുവിൽ ആ നേട്ടവും സ്വന്തമാക്കി ഉണ്ണി മുകുന്ദന്റെ 'മാർക്കോ'
- പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിൾ ലൂണാർ; ഗംഭീര തിരിച്ചുവരവിനൊരുങ്ങി ജഗതി ശ്രീകുമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us