scorecardresearch

Manorajyam OTT: മനോരാജ്യം ഒടിടിയിലേക്ക്

Manorajyam OTT Release Date & Platform: ഗോവിന്ദ് പത്മസൂര്യ നായകനായ മനോരാജ്യം ഒടിടിയിലേക്ക്, എവിടെ കാണാം?

Manorajyam OTT Release Date & Platform: ഗോവിന്ദ് പത്മസൂര്യ നായകനായ മനോരാജ്യം ഒടിടിയിലേക്ക്, എവിടെ കാണാം?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Manorajyam Ott

Manorajyam OTT Release Date & Platform

Manorajyam OTT Release Date & Platform: ഗോവിന്ദ് പത്മസൂര്യ നായകനായി റഷീദ് പാറയ്ക്കൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘മനോരാജ്യം’. പൂർണമായും ഓസ്ട്രേലിയയിൽ നിർമ്മിച്ച ചിത്രം, ഒരിടവേളയ്ക്ക് ശേഷമുള്ള ഗോവിന്ദ പത്മസൂര്യയുടെ സിനിമയിലേക്കുള്ള മടങ്ങിവരവു കൂടിയായിരുന്നു. കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ ചിത്രം മാസങ്ങൾക്ക് ശേഷം ഇപ്പോൾ ഒടിടിയിലെത്തുകയാണ്.

Advertisment

ഓസ്ട്രേലിയയിൽ ജീവിച്ചിട്ടും തനി മലയാളിയായ തുടരാൻ ശ്രമിക്കുന്ന മനു എന്ന നായകന്റേയും പാശ്ചാത്യ രീതിയിൽ ജീവിതം ആസ്വദിക്കാൻ ശ്രമിക്കുന്ന സുഹൃത്തിന്റേയും കഥയാണ് ചിത്രം. അപ്രതീക്ഷിതമായി മനുവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന മിയ എന്ന പെൺകുട്ടി മൊത്തത്തിൽ കാര്യങ്ങൾ തകിടം മറിക്കുന്നു. രഞ്ജിത മേനോൻ ആണ് ചിത്രത്തിൽ നായിക ആയി അഭിനയിക്കുന്നത്.

ഫാമിലി ഡ്രാമ ആയാണ് മനോരാജ്യം ഒരുക്കിയിരിക്കുന്നത്. നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ജസൺവുഡ്, റയാൻ ബിക്കാടി, യശ്വി ജസ്വൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സംഗീത സംവിധാനം യൂനസിയോ, പശ്ചാത്തല സംഗീതം സുധീപ് പലനാട്, പ്രൊഡക്ഷൻ കൺട്രോളർ പി.സി. മുഹമ്മദ്. ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ അനസ് മോൻ സികെ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Manorajyam Ott: മനോരാജ്യം ഒടിടി

മനോരമ മാക്സിലൂടെയാണ് മനോരാജ്യം ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കും. 

Read More

Advertisment
OTT Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: