/indian-express-malayalam/media/media_files/KODqlvVv8RrZcMT001n5.jpg)
Manju Warrier Wishes Nayanthara on her Birthday
Nayanthara Birthday: തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്ന നയന്‍താരയുടെ പിറന്നാള്‍ ആയിരുന്നു ഇന്നലെ. സിനിമയിലെ പ്രമുഖര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച് കുറിപ്പുകള്‍ക്ക് നയന്‍താര തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ നന്ദി അറിയിച്ചു. അതില്‍ ശ്രദ്ധേയമായത് 'സൂപ്പര്‍സ്റ്റാര്‍' പരസ്പരം അഭിസംഭോധന ചെയ്ത മഞ്ജു വാര്യര്‍-നയന്‍താര സംഭാഷണമാണ്.
'സൂപ്പര്‍ സ്റ്റാറിനു ഏറ്റവും നല്ല ഒരു വര്‍ഷം ആശംസിക്കുന്നു' എന്ന് മഞ്ജു കുറിച്ചപ്പോള്‍ 'എന്റെ സൂപ്പര്‍ സ്റ്റാറിനു നന്ദി' എന്നാണു നയന്‍താര മറുപടി പറഞ്ഞത്.
മഞ്ജുവിനെ കൂടാതെ പാര്‍വ്വതി തിരുവോത്ത്, മഞ്ജിമ മോഹന്‍, സാമന്ത, മാധവന്, ശ്രുതി ഹാസന് തുടങ്ങിയവരും നയന്‍താരയ്ക്ക് ആശംസകള്‍ നേര്‍ന്നു. നയന്‍താരയുടെ ഭര്‍ത്താവും സംവിധായകനുമായ വിഗ്നേഷ് ശിവന് ഇന്നലെ നയന്‍താരയുടെ പിറന്നാളുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കു വച്ചിരുന്നു.
ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9 നാണ് വിഘ്നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഒക്ടോബർ 9നാണ് നയൻതാരയും വിഘ്നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. അടുത്തിടെ ഉയിരിന്റെയും ഉലകിന്റെയും ജന്മദിനവും നയൻതാരയും വിഘ്നേഷും ആഘോഷപൂർവ്വം കൊണ്ടാടിയിരുന്നു.
Check out More Entertainment Stories Here
- പ്രണയം വീട്ടിൽ അറിയില്ലായിരുന്നു; കയ്യോടെ പൊക്കിയത് മാളവിക; കാളിദാസ് ജയറാം
- ഇനിയെല്ലാം അങ്കിള്‍ നോക്കിക്കൊള്ളാമെന്നു പറഞ്ഞു, അവസാനം വരെ എന്നെ സ്പോൺസർ ചെയ്തു: സുരേഷ് ഗോപിയെ കുറിച്ച് അമൃത സുരേഷ്
- ഞാൻ എടുത്തുകൊണ്ടുനടന്ന മീനൂട്ടിയാണ്, ഇപ്പോൾ സർജറിയൊക്കെ ചെയ്യുന്നത്; മകളുടെ നേട്ടത്തിൽ അഭിമാനത്തോടെ ദിലീപ്
- ആ ഗാനം ചിത്രീകരിച്ച 2 ദിവസവും ഷാരൂഖ് വെള്ളം കുടിച്ചതേയില്ല: ഫറാ ഖാൻ
- ആര് എന്തൊക്കെ പറഞ്ഞാലും പ്രസവം കഴിഞ്ഞാല്‍ സ്ത്രീകളുടെ ശരീരം മാറും: ആലിയ ഭട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.