/indian-express-malayalam/media/media_files/rx2t4zBUSHwUPsKhhoR0.jpg)
മലയാളികൾ നെഞ്ചിലേറ്റിയ നായികയാണ് മഞ്ജു വാര്യർ. ശക്തമായ നിരവധി സ്ത്രീകഥാപാത്രങ്ങൾ വെള്ളിത്തിരയിലെത്തിച്ച താരം, ഒരിടവേളയ്ക്ക് ശേഷമാണ് സിനിമയിലേക്ക് വീണ്ടും മടങ്ങിയെത്തിയത്. ലേഡി സൂപ്പർ സ്റ്റാറിന്റെ ഈ റീ എൻട്രിയും, ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. 'സല്ലാപം' എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള രസകരമായ ഓർമ്മകൾ പങ്കുവയ്ക്കുന്ന മഞ്ജു വാര്യരുടെ പഴയ ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്.
നായികയായ മഞ്ജു വാര്യർ ആദ്യമായ് അഭിനയിച്ച ചിത്രമാണ് സല്ലാപം. ഈ ചിത്രത്തിൽ മനോജ് കെ.ജയനൊപ്പം അഭിനയിച്ച വിശേഷങ്ങളാണ് താരം പങ്കുവയ്ക്കുന്നത്. 'സല്ലാപത്തിന്റെ സെറ്റ് വളരെ രസകരമായിരുന്നു. പ്രത്യേകിച്ച് ദിലീപ് ഏട്ടനും, മനോജ് ഏട്ടനുമെല്ലാം എപ്പോഴും പ്രേതത്തിന്റെ കാര്യം പറഞ്ഞ് പേടിപ്പിക്കുമായിരുന്നു.
ഞങ്ങൾ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിൽ പ്രേതബാധ ഉണ്ടെന്നൊക്കെ പറയുമായിരുന്നു. അത് സത്യമാണോ എന്നൊന്നും എനിക്ക് അറിയില്ലെങ്കിലും, ഇവർ എല്ലാവരും കൂടി ബെഡ് ഷീറ്റ് ഒക്കെ പുതച്ച് ജനലിന്റെ മുന്നിലൂടെ ഓടുമായിരുന്നു," അമൃത ടിവിയിൽ സംസാരിക്കവേ മഞ്ചു വാര്യർ പറഞ്ഞു.
അതേസമയം, രജനീകാന്ത് നായകനാവുന്ന‘വേട്ടയ്യൻ’എന്ന ചിത്രത്തിന്റെ തിരക്കിലാണ് മഞ്ജു വാര്യർ. ചിത്രത്തിൽ നായികയായാണ് മഞ്ജു എത്തുന്നത്. ടി.ജി. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യനിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബട്ടി, കിഷോർ, റിതിക സിങ്, ദുഷാര വിജയൻ, ജി.എം. സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
'ജയ് ഭീം' എന്ന ചിത്രത്തിനു ശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. എസ്.ആർ. കതിര്‍ ആണ് ഛായാഗ്രഹണം. സംഗീതം അനിരുദ്ധ്. ആക്‌ഷൻ അൻപറിവ്. എഡിറ്റിങ് ഫിലോമിൻ രാജ്. ലൈക പ്രൊഡക്‌ഷന്‍സ് ആണ് നിർമാണം.
Read More
- കുട്ടിക്കുറുമ്പി ചേച്ചി; ഈ പെൺകുട്ടിയെ മലയാളികൾക്കിഷ്ടമാണ്
- 332 കോടി രൂപയുടെ ആസ്തി, 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ, ലക്ഷ്വറി വാഹനങ്ങൾ: റാണിയെ പോലെ രേഖയുടെ ലക്ഷ്വറി ജീവിതം
- കണ്ണാടിച്ചില്ലൊത്ത പെണ്ണാളല്ലേ; മീരയുടെ മെഹന്ദി ആഘോഷമാക്കി നസ്രിയയും ആനും സ്രിന്റയും
- രണ്ടു ഭാര്യമാർക്കൊപ്പം ബിഗ് ബോസിൽ മത്സരിക്കാനെത്തിയ മത്സരാർത്ഥി; എല്ലാ കണ്ണുകളും അർമാനിലേക്ക്
- സൽമാന്റെ ഒക്കത്തിരിക്കുന്ന ഈ കുട്ടിയാണ് സോനാക്ഷിയുടെ വരൻ; കൗതുകമുണർത്തി ത്രോബാക്ക് ചിത്രം
- വീടിന്റെ പേര് രാമായണം, രാമനും ശത്രുഘ്നനും മുതൽ ലവ കുശന്മാർ വരെ വീട്ടിലുണ്ട്: സൊനാക്ഷി സിൻഹ
- ചേച്ചി ഏതു പാട്ടിനു ഡാൻസ് ചെയ്താലും ഞങ്ങൾക്ക് മനസ്സിൽ ഈ പാട്ടേ വരൂ; ശോഭനയോട് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us