/indian-express-malayalam/media/media_files/HYZurIpkPqjULdprCob0.jpg)
കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിലെ ഏജന്റ് ടീനയെ അത്ര പെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാനാവില്ല. തീപ്പാറും ആക്ഷൻ രംഗങ്ങൾകൊണ്ട് തിയേറ്ററിൽ കയ്യടി നേടുകയായിരുന്നു ഏജന്റ് ടീന. നർത്തകിയായ വാസന്തിയാണ് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്.
മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യർക്ക് ഒപ്പമുള്ളൊരു വീഡിയോ പങ്കിടുകയാണ് വാസന്തി ഇപ്പോൾ. മഞ്ജു വാസന്തിയ്ക്ക് ഒരു സമ്മാനം നൽകുന്നതും ആലിംഗനം ചെയ്യുന്നതുമാണ് വീഡിയോയിൽ കാണാനാവുക. വിലപ്പിടിച്ചൊരു സമ്മാനമാണ് മഞ്ജു മാഡം നൽകിയതെന്നാണ് വീഡിയോ പങ്കുവച്ച് വാസന്തി കുറിച്ചത്.
വർഷങ്ങളായി നൃത്തരം​ഗത്ത് സജീവമായി പ്രവർത്തിക്കുന്ന കലാകാരിയാണ് വാസന്തി. നൃത്തസംവിധായകൻ ദിനേശ് മാസ്റ്ററുടെ സഹായിയായി മാസ്റ്റർ എന്ന ചിത്രത്തിൽ പ്രവർത്തിക്കുമ്പോഴാണ് ലോകേഷ് കനകരാജ് വിക്രത്തിലേക്ക് വാസന്തിയെ ക്ഷണിച്ചത്.
അതേസമയം, രജനീകാന്ത് നായകനാവുന്ന‘വേട്ടയ്യൻ’എന്ന ചിത്രത്തിന്റെ തിരക്കിലാണ് മഞ്ജു വാര്യർ. ചിത്രത്തിൽ നായികയായാണ് മഞ്ജു എത്തുന്നത്.
ടി.ജി. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യനിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, കിഷോർ, റിതിക സിങ്, ദുഷാര വിജയൻ, ജി.എം. സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ജയ് ഭീം എന്ന ചിത്രത്തിനു ശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. എസ്.ആർ. കതിര്‍ ആണ് ഛായാഗ്രഹണം. സംഗീതം അനിരുദ്ധ്. ആക്‌ഷൻ അൻപറിവ്. എഡിറ്റിങ് ഫിലോമിൻ രാജ്. ലൈക പ്രൊഡക്‌ഷന്‍സ് ആണ് നിർമാണം.
Read More Entertainment Stories Here
- ദേവനന്ദയെ അപകീർത്തിപ്പെടുത്തിയവർക്ക് എതിരെ പരാതിയുമായി കുടുംബം
- ആദ്യമായ് വിജയ് ആലപിക്കുന്ന രണ്ടു ഗാനങ്ങൾ; ഗോട്ടിന്റെ വിശേഷം പങ്കുവച്ച് യുവൻ
- നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ചികിത്സിച്ചു ഭേദമാക്കാമായിരുന്നു: എഡിഎച്ച്ഡി കണ്ടെത്തിയതിനെ കുറിച്ച് ഫഹദ്
- Varshangalkku Shesham OTT: വർഷങ്ങൾക്കു ശേഷം ഒടിടിയിലേക്ക്
- കാനിൽ ഇന്ത്യൻ സിനിമ തിളങ്ങുമ്പോൾ, മലയാളികൾക്ക് അഭിമാനിക്കാൻ മറ്റൊരു കാരണം കൂടി
- അച്ഛന് ഇത്രയേറെ ആരാധകരുള്ള കാര്യം പ്രണവിനറിയില്ലേ: ഷാജോൺ
- ഇതാണ് നയൻതാരയുടെ പുതിയ ഓഫീസ്; വീഡിയോ
- നൂറിൽ അമ്പത്; ന്യൂജൻ സിനിമകൾക്ക് സാധിക്കാത്ത നേട്ടവുമായി ആടുജീവിതം
- ചാർളി അമ്മയായി; കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് രക്ഷിത് ഷെട്ടി
- ടർബോ പ്രെമോഷനിടെ മമ്മൂട്ടി ധരിച്ച ആഢംബര വാച്ചിന്റെ വില അറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.