/indian-express-malayalam/media/media_files/u9wGDaVPbCax4mQaR7Ou.jpg)
ചിത്രം: ഫേസ്ബുക്ക്
ഓണം ആഘോഷിക്കുന്ന മലയാളികൾക്ക് ആശംസ നേർന്ന് നടൻ മമ്മൂട്ടിയും ദുൽഖറും. മനോഹരമായൊരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി ഓണാശംസ നേർന്നത്. "എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ" എന്ന ആശംസാ കുറിപ്പും ഫേസ്ബുക്കിൽ മമ്മൂട്ടി പങ്കുവച്ചു.
എല്ലാ വർഷവും പതിവു തെറ്റിക്കാതെ മലയാളികൾക്ക് ഓണം ആശംസിക്കാൻ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. നിരവധി ആരാധകരാണ് മമ്മൂട്ടിയുടെ പോസ്റ്റിൽ ആശംസ നേർന്ന് കമന്റു പങ്കുവയ്ക്കുന്നത്.
നടൻ ദുൽഖർ സൽമാനും സോഷ്യൽ മീഡിയയിലൂടെ ഓണാശസം നേർന്നിട്ടുണ്ട്. ട്രെഡീഷണൽ ലുക്കിലുള്ള ചിത്രത്തിനൊപ്പം, 'ഏവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ' എന്ന ആശംസാ കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് ദുൽഖർ ആശംസ പങ്കുവച്ചത്.
വൈശാഖ് സംവിധാനം ചെയ്ത ടർബോയിലാണ് മമ്മൂട്ടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കി. നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക'യാണ് പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രം.
അതേസമയം, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി സജീവമാവുകയാണ് ദുൽഖർ. അഭിനയത്തിനൊപ്പം നിർമാണരംഗത്തും ദുൽഖറുണ്ട്. 'കിംഗ് ഓഫ് കൊത്ത'യാണ് ദുൽഖറിന്റെ അവസാനം പുറത്തിറങ്ങിയ മലയാളം ചിത്രം. ദുൽഖർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം, 'ലക്കി ഭാസ്കർ' റിലീസിനൊരുങ്ങുകയാണ്.
Read More
- 'ദളപതി 69;' അവസാന വിജയ് ചിത്രത്തിന്റെ കാത്തിരുന്ന അപ്ഡേറ്റ് പുറത്ത്
- ജീവിതത്തിലെ ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്; കുറിപ്പ് പങ്കുവച്ച് സലിം കുമാർ
- ബോക്സ് ഓഫീസ് കത്തിച്ച് 'അജയന്റെ രണ്ടാം മോഷണം'; ആദ്യദിനം പിന്നിലാക്കിയത് വമ്പന്മാരെ; ഇതുവരെ നേടിയത്
- ഗോവിന്ദയുടെ കടുത്ത ആരാധിക, മന്ത്രിയുടെ മകൾ, വീട്ടുജോലിക്കാരിയായി അഭിനയിച്ച് 20 ദിവസത്തോളം താമസിച്ചു; വെളിപ്പെടുത്തി ഭാര്യ
- അവസാന വിജയ് ചിത്രം; 'ദളപതി 69' അപ്ഡേറ്റ് വീഡിയോ പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.