/indian-express-malayalam/media/media_files/SxrRaIyVrMCMSIkqM5lf.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ മമ്മൂട്ടി
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് അണിയിച്ചൊരുക്കുന്ന മാസ്സ് ചിത്രം 'ടർബോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആവേശത്തോടെ സ്വീകരിച്ച് സോഷ്യൽ മീഡിയ. കാതലിന് ശേഷം ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമെന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. സണ്ണി വെയ്ൻ, ലുക്ക്മാൻ അവറാൻ, നിർമ്മാതാവ് ജോബി ജോർജ് ഉൾപ്പെടെ നിരവധി പേർ പോസ്റ്ററിന് താഴെ കമന്റുകളുമായെത്തി.
ഫൈറ്റ് സീക്വൻസിന്റെ ഭാഗമായുള്ള നായകന്റെ എൻട്രിയെന്ന് തോന്നിപ്പിക്കുന്ന പോസ്റ്ററിൽ പിന്നിൽ നിന്ന് പാഞ്ഞടുക്കുന്ന വില്ലന്മാരെയും കാണാം. സംവിധായകനായ മിഥുൻ മാനുവൽ തോമസിന്റേതാണ് കഥയും തിരക്കഥയും. ആക്ഷൻ ത്രില്ലർ സിനിമയാണിതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. കാതൽ സിനിമയുടെ പ്രമോഷനിടെയും ടർബോ മാസ്സ് ചിത്രമാകുമെന്ന സൂചന മമ്മൂട്ടി നൽകിയിരുന്നു.
https://www.instagram.com/p/C0G49FnPY5H/
മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന ലുക്കില്‍ മമ്മൂട്ടിയെ കാണാം. ബ്ലാക്ക് ഷര്‍ട്ടും വെള്ളമുണ്ടും ആണ് മെഗാ സ്റ്റാറിന്റെ വേഷം. ജോസ് എന്നാണ് കഥാപാത്രത്തിന്‍റെ പേര്.
Read More Kerala News Here
- കുസാറ്റ് ദുരന്തം: ടെക് ഫെസ്റ്റിനിടെ തിരക്കില്‍പ്പെട്ട് മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു
- ഞാന്‍ പ്രോഗ്രാമിന് പുറപ്പെടും മുന്‍പ് തന്നെ സംഭവിച്ചു, ദൗര്‍ഭാഗ്യകരം; ഹൃദയം തകരുന്നു എന്ന് ഗായിക നികിത ഗാന്ധി
- ഉറ്റകൂട്ടുകാരുടെ ചേതനയറ്റ മൃതദേഹങ്ങൾ കണ്ട് വിങ്ങിപ്പൊട്ടി സഹപാഠികൾ; മഴ പെയ്തതല്ല അപകട കാരണമെന്നും ദൃക്സാക്ഷികൾ
- "കൊച്ചിന്റെ മുഖം കണ്ടാലറിയാത്ത വിധമാരുന്നു"; ഞെട്ടൽ വിട്ടുമാറാതെ സാറയുടെ ബന്ധുക്കളും നാട്ടുകാരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us