/indian-express-malayalam/media/media_files/s6eFoLbHIVwxoDkxMIlv.jpg)
മമ്മൂട്ടി
നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഈദ് ഗാഹിൽ മമ്മൂട്ടി പങ്കെടുക്കാറുണ്ട്. ഇത്തവണയും മമ്മൂട്ടി പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി. കടവന്ത്ര സലഫി മസ്ജിദിൽ നടന്ന ഈദ് ഗാഹിൽ പങ്കെടുക്കാനാണ് നടൻ എത്തിയത്. പ്രാർത്ഥനയ്ക്ക് എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിട്ടുണ്ട്.
ത്യാഗസ്മരണയിൽ ഇന്ന് വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. പള്ളികളൊക്കെ പെരുന്നാൾ നമസ്കാരം നടന്നു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിരുന്നു.
പ്രവാചകന്‍ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകന്‍ ഇസ്മാഈലിനെ ബലികൊടുക്കാന്‍ തയാറായതിന്റെ ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. പ്രവാചകൻ ഇബ്റാഹീം മകനെ ദൈവ മാർഗത്തിൽ സമർപ്പിക്കാൻ സന്നദ്ധനായതിനോടുള്ള ഐക്യദാർഢ്യം ആണ് പെരുന്നാൾ ദിനത്തിലെ ബലി. തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ദൈവ മാർഗത്തിൽ സമർപ്പിക്കുക എന്നതാണ് അതിന്റെ പൊരുൾ.
ഈദുൽ അദ്ഹ, ഹജ് പെരുന്നാൾ, ബക്രീദ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹജ്ജിന്റെ പരിസമാപ്തി കൂടിയാണ് ബക്രീദ്. എല്ലാവിധ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യ സമുദായം ഒറ്റക്കെട്ടാണ് എന്ന വിചാരത്തിന്റെയും വിശുദ്ധ വികാരങ്ങളുമായാണ് ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കുന്നത്.
Read More
- പ്രിയപ്പെട്ടവർക്ക് കൈമാറാം ബക്രീദ് ആശംസകൾ
- സൽമാൻ ഖാനെ കൊലപ്പെടുത്താൻ യുട്യൂബ് വീഡിയോയിലൂടെ പദ്ധതി; യുവാവ് അറസ്റ്റിൽ
- 'ലോകത്തിലെ ബെസ്റ്റ് അപ്പ;' വീഡിയോ പങ്കുവച്ച് നയൻതാര
- ഈ ലുക്കിൽ വീഡിയോ പുറത്ത് വിട്ടതിന് വഴക്കുറപ്പാണ്; ഫാദേഴ്സ് ഡേ സ്പെഷ്യല്‍ പോസ്റ്റുമായി നവ്യ നായർ
- മമ്മൂട്ടി ആ നടനെ അനുകരിക്കുന്നതാണ് ഏറെ ഇഷ്ടപ്പെട്ടത്: വിജയ് സേതുപതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us