scorecardresearch

മമ്മൂട്ടിയുടെ ഏറ്റവും ചെറിയ അതിഥിവേഷം ഈ ചിത്രത്തിലാണ്

പാർക്കിൽ ഡ്യുയറ്റ് പാടി പ്രണയിച്ചു നടക്കുന്ന കമിതാക്കളെ സൂക്ഷിച്ചു നോക്കി കടന്നു പോവുന്ന  വഴിപോക്കനായി മമ്മൂട്ടി, താരത്തിന്റെ ഈ കാമിയോ വേഷം നിങ്ങൾ കണ്ടിട്ടുണ്ടോ?

പാർക്കിൽ ഡ്യുയറ്റ് പാടി പ്രണയിച്ചു നടക്കുന്ന കമിതാക്കളെ സൂക്ഷിച്ചു നോക്കി കടന്നു പോവുന്ന  വഴിപോക്കനായി മമ്മൂട്ടി, താരത്തിന്റെ ഈ കാമിയോ വേഷം നിങ്ങൾ കണ്ടിട്ടുണ്ടോ?

author-image
Entertainment Desk
New Update
mammootty

മലയാള സിനിമയുടെ അഭിമാനതാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശത്തോടെ വൈവിധ്യമാർന്ന വേഷങ്ങളുമായി മലയാളികളെ ത്രസിപ്പിക്കുന്ന ആ അഭിനയമികവ് ഇന്ന് 'ഭ്രമയുഗം' വരെ എത്തിനിൽക്കുന്നു.

Advertisment

അഭിനയ ലോകത്തെത്താന്‍ എപ്പോഴും പരിശ്രമിച്ചുകൊണ്ടിരുന്ന ആ പഴയ മഹാരാജാസ് വിദ്യാർത്ഥിയുടെ മനസ്സ് മമ്മൂട്ടിയിൽ ഇപ്പോഴുമുണ്ടെന്നു വേണം കരുതാൻ. അഞ്ചു പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ സജീവമായി നിൽക്കുമ്പോഴും, മൂന്നു ദേശീയ അവാര്‍ഡുകളും പത്മശ്രീയും കരസ്ഥമാക്കി  മഹാനടന്‍ എന്ന ഖ്യാതി നേടി നിൽക്കുമ്പോഴും തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളോട് മമ്മൂട്ടിയെന്ന നടൻ പുലർത്തുന്ന അഭിനിവേശം അത്ഭുതകരമാണ്.

20-ാം വയസ്സിൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത 'അനുഭവങ്ങൾ പാളിച്ചകൾ' (1971) എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടി തന്റെ സിനിമാ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയെടുത്ത മമ്മൂട്ടി സൂപ്പർസ്റ്റാർ പദവിയിലേക്കു ഉയരുകയായിരുന്നു.

നായകനായി മാത്രമല്ല, അതിഥി വേഷത്തിൽ എത്തിയും സ്ക്രീനിൽ തരംഗം സൃഷ്ടിച്ചിട്ടുള്ള ചരിത്രം മമ്മൂട്ടിയ്ക്കുണ്ട്. നരസിംഹത്തിലെ നന്ദഗോപാൽ മാരാർ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ ബാലചന്ദ്രൻ, നമ്പർ 20  മദ്രാസ് മെയിൽ, കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ അശോകരാജ് എന്നു തുടങ്ങി ഓസ്ലർ വരെ എത്തി നിൽക്കുന്നു മമ്മൂട്ടിയുടെ തകർപ്പൻ കാമിയോ റോളുകൾ.

Advertisment

എന്നാൽ, സ്ക്രീനിൽ ചുമ്മാ ഒന്നു വന്നുപോവുന്ന ചില അതിഥി വേഷങ്ങളും മുൻപു മമ്മൂട്ടി ചെയ്തിട്ടുണ്ട്. അത്തരത്തിലൊരു കാമിയോ വേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. 1983ൽ റിലീസ് ചെയ്ത 
'മറക്കില്ലൊരിക്കലും' എന്ന ചിത്രത്തിൽ വെറും അഞ്ചു സെക്കൻ്റുമാത്രം സ്ക്രീനിൽ വന്നുപോവുകയാണ് മമ്മൂട്ടി.

'നക്ഷത്രങ്ങൾ ചിമ്മും നയനങ്ങൾ' എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ ശങ്കറും അംബികയുമാണ് നായികാനായകന്മാരായി എത്തുന്നത്.  പാർക്കിൽ ഡ്യുയറ്റ് പാടി പ്രണയിച്ചു നടക്കുന്ന കമിതാക്കളെ ഒന്നു സൂക്ഷിച്ചുനോക്കി കടന്നുപോവുന്ന  വഴിപോക്കനായി മമ്മൂട്ടിയേയും പാട്ടുസീനിന്റെ അവസാനഭാഗത്ത് കാണാം. 

Read More Entertainment News Here

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: