/indian-express-malayalam/media/media_files/VJUqyTJa25riWMKdiQwW.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ മമ്മൂട്ടി, പൃഥ്വിരാജ്
കൊച്ചി: ജയറാമിന് പിന്നാലെ 13 പശുക്കളെ ഒറ്റയടിക്ക് നഷ്ടപ്പെട്ട കുട്ടിക്കർഷകർക്ക് സഹായം പ്രഖ്യാപിച്ച് സിനിമാ താരങ്ങളായ മമ്മൂട്ടിയും പൃഥ്വിരാജും. ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നിയുടെ കുടുംബത്തിനാണ് കന്നുകാലികളുടെ ഭക്ഷ്യവിഷബാധ ഇരുട്ടടിയായി മാറിയത്. കറവയുണ്ടായിരുന്ന 5 പശുക്കളും കൂട്ടത്തിൽ ചത്തതോടെ ഈ കുടുംബത്തിന്റെ ആകെ വരുമാനം നിലച്ചിരുന്നു. പത്ത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് ഈ കുടുംബത്തിന് നേരിട്ടത്.
ഇന്ന് രാവിലെ നടൻ ജയറാമാണ് ഈ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. ഈ മാസം 11ന് റിലീസാകാനിരിക്കുന്ന തന്റെ പുതിയ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിന് മാറ്റിവച്ച തുകയാണ് ജയറാം അണിയറ പ്രവർത്തകരുടെ സമ്മതത്തോടെ കർഷക കുടുംബത്തിന് കൈമാറിയത്. ഇന്ന് രാവിലെ വെള്ളിയാമറ്റത്തെ വീട്ടിലെത്തിയാണ് ജയറാം കുടുംബത്തെ ആശ്വസിപ്പിച്ചത്. ഒപ്പം അഞ്ച് ലക്ഷം രൂപയുടെ ചെക്കും കൈമാറി.
ഇതിന് പിന്നാലെയാണ് മമ്മൂട്ടിയും പൃഥ്വിരാജും ഈ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ചത്. മമ്മൂട്ടി ഒരു ലക്ഷം രൂപയാണ് കൈമാറുമെന്ന് അറിയിച്ചത്. നടൻ പൃഥ്വിരാജ് രണ്ട് രൂപയും ഈ കർഷക കുടുംബത്തിന് സഹായമായി നൽകുമെന്ന് അറിയിച്ചു. കത്തോലിക്ക കോൺഗ്രസും പി ജെ ജോസഫും കുട്ടികൾക്ക് പശുക്കളെ നൽകുമെന്ന് ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്ര വലിയ സഹായം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒരുപാട് സന്തോഷമുണ്ടെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും മാത്യുവിന്റെ അമ്മ പറഞ്ഞു. നല്ല സന്തോഷമുണ്ടെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും മാത്യു ബെന്നി പറഞ്ഞു. ഇനി കൂടുതൽ പശുക്കളെ ഫാമിലെത്തിച്ച് വളർത്തുമെന്നും സഹോദരനും മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മന്ത്രിമാരായ റോഷി അഗസ്റ്റിനും ചിഞ്ചു റാണിയും രാവിലെ പത്തരയോടെ മാത്യുവിന്റെ വെള്ളിയാമറ്റത്തെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. മിൽമ ഇന്ന് തന്നെ 45,000 രൂപ ഈ കുടുംബത്തിന് കൈമാറുമെന്നും, ഒരാഴ്ചയ്ക്കകം അഞ്ച് മുന്തിയ ഇനം പശുക്കളെ ഈ കുടുംബത്തിന് ഫ്രീയായി നൽകുമെന്നും മന്ത്രി ചിഞ്ചു റാണി അറിയിച്ചു.
"ഒരാഴ്ചയ്ക്കകം മന്ത്രിസഭയുടെ സഹായം പ്രഖ്യാപിക്കും. ഒരു മാസത്തേക്കുള്ള കേരള ഫീഡ്സിന്റെ കാലിത്തീറ്റ ഉടനെ വീട്ടിൽ എത്തിച്ചുനൽകും. ഏറ്റവും ഗുണനിലവാരമുള്ള കാലിത്തീറ്റകളെ ഇനി കേരളത്തിലേക്ക് കൊണ്ടുവരാൻ അനുവദിക്കൂ. ചത്ത പശുക്കളുടെ സാമ്പിളുകൾ പരിശോധിക്കും," മന്ത്രി പറഞ്ഞു.
Read More
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
- അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us