/indian-express-malayalam/media/media_files/kVdbrHDtK47REIHElBjF.jpg)
മഴവില്ലിലെ 'ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം' എന്ന ഗാനത്തിനു അനുസരിച്ച് നൃത്തം ചെയ്യുന്ന നർത്തകൻ. അമൃത ടിവിയിലെ സൂപ്പർ ഡാൻസറിൽ അതിഥിയായി എത്തിയ ബാലയ്ക്കു മുന്നിലാണ് പ്രകടനം. അനായാസമായി ക്ലാസിക്കൽ ഡാൻസിൽ തിളങ്ങുന്ന ആ പയ്യന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.
ആ പയ്യൻ ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായൊരു നടനാണ്. മലയാളത്തിൽ മാത്രമല്ല, ബോളിവുഡിലും തന്റെ കഴിവു തെളിയിക്കാൻ ഈ നടനു സാധിച്ചു. അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല തിരക്കഥ, ആലാപനം, സംഗീത സംവിധാനം എന്നീ മേഖലകളിലും ഈ നടൻ ശ്രദ്ധ നേടി കഴിഞ്ഞു. ആരാണ് കക്ഷിയെന്നല്ലേ? മറ്റാരുമല്ല നീരജ് മാധവനാണ് ആ നടൻ.
കോഴിക്കോട് തിരുവണ്ണൂർ വെറ്റിനറി ഡോക്ടർ മാധവന്റെയും അദ്ധ്യാപികയായ ലതയുടെയും മകനാണ് നീരജ്. അനിയൻ നവനീതും സിനിമയിൽ സജീവമാണ്. ചേട്ടനും മുൻപെ സിനിമയിലെത്തിയത് അനിയനാണ്. അമൃത ചാനലിൽ ടെലികാസ്റ്റ് ചെയ്ത റിയാലിറ്റി ഷോ സൂപ്പർ സ്റ്റാർ ജൂനിയറിലെ മൽസരാർത്ഥിയായിരുന്നു നവനീത്. തുടർന്ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കുട്ടികളുടെ സീരിയലായ 'ഹലോ കുട്ടിച്ചാത്തനിലെ' കേന്ദ്രകഥാപാത്രമായ കുട്ടിച്ചാത്തനെയും നവനീത് അവതരിപ്പിച്ചു. 2009ൽ ശിവൻ സംവിധാനം ചെയ്ത 'കേശു' എന്ന ചിത്രത്തിലൂടെയായിരുന്നു നവനീതിന്റെ സിനിമ അരങ്ങേറ്റം. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ കേശുവിനെ അവതരിപ്പിച്ചത് നവനീത് ആയിരുന്നു. കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരവും ചിത്രത്തിനു ലഭിച്ചു. ,'സുഴൽ' എന്ന തമിഴ് ചിത്രം, നല്ലവൻ, ശിക്കാർ, മാണിക്ക്യ കല്ല് , കുഞ്ഞനന്തന്റെ കട തുടങ്ങിയ ചിത്രങ്ങളിലെ നവനീതിന്റെ അഭിനയവും ശ്രദ്ധ നേടിയിരുന്നു. നീരജിനെ നായകനാക്കി 'എന്നിലെ വില്ലൻ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര സംവിധാന രംഗത്തേയ്ക്കും കടന്നിരിക്കയാണ് നവനീത്.
2013ല്‍ പുറത്തിറങ്ങിയ ‘ബഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദൃശ്യത്തിലെ മോനിച്ചന്‍ എന്ന കഥാപാത്രം നീരജിനെ ശ്രദ്ധേയനാക്കി. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലൂടെ നായകനായി. ‘ലവകുശ’ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു. ബോളിവുഡ് വെബ്‌സീരീസായ ‘ദി ഫാമിലി മാൻ’ നീരജിന് കൂടുതൽ ആരാധകരെ നേടിക്കൊടുത്തു. ' സുന്ദരി ഗാർഡൻസ്', ആർഡിഎക്സ് തുടങ്ങിയ ചിത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധ നേടി.
നീരജിന്റെ റാപ്പ് ഗാനങ്ങള്‍ക്കു ഒരു വലിയ ആരാധകവൃന്ദം തന്നെയുണ്ട്. അക്കരപ്പച്ച, പണിപ്പാളി, ആര്‍പ്പോ എന്നീ ഗാനങ്ങള്‍ ലൂപ്പിലിട്ട് കേള്‍ക്കാത്തവര്‍ തന്നെ കുറവായിരിക്കും. എ ആര്‍ റഹ്‌മാനു വേണ്ടിയും നീരജ് റാപ്പ് വരികളെഴുതിയിരുന്നു. ഗൗതം മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ' വെന്തു തണിന്തതു കാട്' എന്ന ചിത്രത്തിനായാണ് നീരജ് വരികള്‍ രചിച്ചത്.
ദീപ്തിയാണ് നീരജിന്റെ ഭാര്യ. 2021 ഫെബ്രുവരിയിിൽ നീരജിനും ദീപ്തിയ്ക്കും ഒരു മകൾ പിറന്നു, നിലാങ്ക എന്നാണ് മകൾക്കു പേരു നൽകിയിരിക്കുന്നത്.
Read More Entertainment Stories Here
- അപ്പാ, കലിപ്പ് ഇത്ര മതിയോ?; കുട്ടി നിലങ്കയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി നീരജ് മാധവ്
- പിതാവ് ക്രിസ്ത്യൻ, അമ്മ സിഖ്, ഭാര്യ ഹിന്ദു, സഹോദരൻ ഇസ്ലാം വിശ്വാസി, വീട്ടിലിങ്ങനെയാണ് കാര്യങ്ങൾ: വിക്രാന്ത് മാസി
- വിട പറഞ്ഞത് ഷാരൂഖിന്റെ പ്രിയപ്പെട്ട ക്ലാസ്സ്മേറ്റ്
- ഈ മൊഞ്ചുള്ള വീടാണോ പോറ്റിയുടെ ക്ഷയിച്ച മനയായി മാറിയത്?: അമ്പരപ്പിക്കും ഈ മേക്കോവർ
- രാവിലെ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു; നോക്കിയപ്പോ, ഫഹദ് ഫാസിൽ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us