scorecardresearch

Madhuram Jeevamrutha Bindu OTT: വൻതാരനിരയുമായി മധുരം ജീവാമൃത ബിന്ദു ഒടിടിയിലേക്ക്, എവിടെ കാണാം?

Madhuram Jeevamrutha Bindu OTT Release Date & Platform: ലാൽ, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ബേസിൽ ജോസഫ്, സൈജു കുറുപ്പ്, സുഹാസിനി എന്നിവർ അഭിനയിക്കുന്ന മധുരം ജീവാമൃത ബിന്ദു ഒടിടിയിലേക്ക്, എവിടെ കാണാം? 

Madhuram Jeevamrutha Bindu OTT Release Date & Platform: ലാൽ, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ബേസിൽ ജോസഫ്, സൈജു കുറുപ്പ്, സുഹാസിനി എന്നിവർ അഭിനയിക്കുന്ന മധുരം ജീവാമൃത ബിന്ദു ഒടിടിയിലേക്ക്, എവിടെ കാണാം? 

author-image
Entertainment Desk
New Update
Madhuram Jeevamrutha Bindu OTT release date Platform

Madhuram Jeevamrutha Bindu OTT release date & Platform

Madhuram Jeevamrutha Bindu OTT Release Date & Platform: മലയാളത്തിലെ പ്രമുഖ താരങ്ങൾ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ആന്തോളജി ചിത്രം 'മധുരം ജീവാമൃത ബിന്ദു' ഒടിടിയിലേക്ക്.

Advertisment

Also Read: അപരിചിതനിലെ വെള്ളാരംകണ്ണുള്ള സുന്ദരി; മാഹിയും ജയും വേർപിരിയുന്നു

ഷംസു സായിബ, ജെനിത് കച്ചപ്പിള്ളി, പ്രിൻസ് ജോയ്, അപ്പു എൻ ഭട്ടതിരി എന്നിവരാണ് 'മധുരം ജീവാമൃത ബിന്ദു'വിന്റെ സംവിധായകർ. ആഷിക് ബാവ, ക്രിസ്റ്റി പറപ്പൂക്കരൻ, അർജുൻ രവീന്ദ്രൻ, എ വി അനൂപ് എന്നിവർ ചേർന്നാണ് ഈ ആന്തോളജി ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജെനിത് കച്ചപ്പിള്ളി, എസ് സഞ്ജീവ്, ജിഷ്ണു എസ് രമേശ് എന്നിവരാണ് തിരക്കഥ ഒരുക്കിയത്.

Also Read: മമ്മൂക്കയുടെ ഉപദേശം കൊണ്ട് വേഗത്തിൽ നടന്ന കല്യാണം

ലാൽ, ദയാന ഹമീദ്, വഫാ ഖദീജ, പുണ്യ എലിസബത്ത്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ബേസിൽ ജോസഫ്, സൈജു കുറുപ്പ്, സുഹാസിനി മണിരത്നം, മാല പാർവ്വതി തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. സജാദ് കാക്കു, ഗിക്കു ജേക്കബ് പീറ്റർ, ശ്യാമപ്രകാശ് എന്നിവരാണ് ഛായാഗ്രഹണം നിർവഹിച്ചത്. അരുൺ മുരളീധരൻ, ശ്രീഹരി കെ നായർ, സിദ്ധാർത്ഥ പ്രദീപ് എന്നിവർ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കി.

Advertisment

Also Read: നവാസില്ലാത്ത​ ആദ്യ വിവാഹവാർഷികം; പതിവ് തെറ്റിക്കാതെ രഹന

കേരളാ കഫേക്കും അഞ്ചു സുന്ദരികൾക്കും ശേഷം മലയാളത്തിൽ നിന്നുള്ള മറ്റൊരു ആന്തോളജിയാണ്​ മധുരം ജീവാമൃതബിന്ദു. സൈന പ്ലേ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. സൈന പ്ലേയിൽ ഒക്ടോബർ 31ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

Also Read: ഐവിഎഫ് ഡോക്ടറെ കണ്ടെത്താൻ സഹായിച്ചു, ജ്വാലയെ ഗർഭകാലത്ത് പരിചരിച്ചു; ആമിർ ഖാനെ കുറിച്ച് വിഷ്ണു വിശാൽ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: