scorecardresearch

Madanolsavam OTT: ഒന്നര വർഷത്തെ കാത്തിരിപ്പിനു വിരാമം, മദനോത്സവം ഒടുവിൽ ഒടിടിയിലെത്തി

Madanolsavam OTT: 2023 ഏപ്രിലിൽ റിലീസിനെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസിനായി ഏറെ നാളുകളായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു

Madanolsavam OTT: 2023 ഏപ്രിലിൽ റിലീസിനെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസിനായി ഏറെ നാളുകളായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു

author-image
Entertainment Desk
New Update
Madanolsavam OTT Now Streaming

മദനോത്സവം ഒടിടിൽ എത്തി

Madanolsavam OTT Release & Platform: സുരാജ് വെഞ്ഞാറമൂട്, ബാബു ആൻറണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത  'മദനോത്സവം' ഒടുവിൽ ഒടിടിയിൽഎത്തി. ഒന്നര വർഷത്തിനു ശേഷമാണ് ചിത്രം ഒടിടിയിൽ എത്തിയിരിക്കുന്നത്.  2023 ഏപ്രിൽ 14-നായിരുന്നു ചിത്രത്തിന്റെ റിലീസ്. 

Advertisment

പൊളിറ്റിക്കൽ സറ്റയർ ചിത്രമായ മദനോത്സവം സജ്ന മൂവീസ്, അജിത്ത് വിനായക ഫിലിംസ് എന്നിവരുടെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആൻറണി എന്നിവർക്കൊപ്പം രാജേഷ് മാധവൻ, ഭാമ അരുൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. 

ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചത് ഷെഹ്നാദ് ജലാല്‍ ആണ്. എഡിറ്റർ വിവേക് ഹര്‍ഷന്‍, സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യർ.

Madanolsavam OTT: മദനോത്സവം ഒടിടി


ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. 

Advertisment

Read More

OTT New Release Amazon Suraj Venjarammud

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: