scorecardresearch

രജനീകാന്തിൻ്റെ മുത്തുവായി 'വേട്ടയ്യനി'ൽ ഫഹദ്; ഈ സീൻ ഒഴിവാക്കേണ്ടിയിരുന്നില്ല എന്ന് ആരാധകർ

'വേട്ടയ്യനി'ലെ നീക്കം ചെയ്യപ്പെട്ട ഏതാനും രംഗങ്ങളാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്

'വേട്ടയ്യനി'ലെ നീക്കം ചെയ്യപ്പെട്ട ഏതാനും രംഗങ്ങളാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്

author-image
Entertainment Desk
New Update
Rajinikanth Fahadh Faasil

വേട്ടയ്യൻ

രജനീകാന്ത് നായകനായി തിയേറ്ററിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'വേട്ടയ്യൻ.' ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ നേട്ടമുണ്ടാക്കിയതായാണ് വിവരം. 31.7 കോടി രൂപയാണ് ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ.  

Advertisment

സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമക്ക് ലഭിച്ചതെങ്കിലും ഫഹദ് ഫാസിലിൻ്റെ പാട്രിക് എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇതുവരെ തമിഴ് സിനിമയിൽ ഫഹദ് അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു ഇത്.

'വിക്രം', 'മാമന്നൻ' എന്നിവയിൽ വളരെ സീരിയസ് വേഷങ്ങളിലാണ് ഫഹദിനെ ഏവരും തീയേറ്ററിൽ കണ്ടത്. എന്നാൽ മലയാളത്തിൽ വൈകാരികമായ കഥാപാത്രങ്ങൾക്കൊപ്പം രസകരമായ വേഷങ്ങളും കൈകാര്യം ചെയ്തിരുന്നു ഫഹദ്. ഇപ്പോഴിതാ 'വേട്ടയ്യ'നിലെ ഫഹദിൻ്റെ നീക്കം ചെയ്യപ്പെട്ട രസകരമായ ചില രംഗമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഫഹദിന്റെ പാട്രിക്കും റിതിക സിംഗിന്റെ രൂപയും തമ്മിൽ സംസാരിക്കുന്ന രംഗമാണ് പുറത്തുവന്നിരിക്കുന്നത്.

രജനികാന്തിന്റെ ഹിറ്റ് സിനിമയായിരുന്ന 'മുത്തു'വിലെ ഡയലോഗ് ഫഹദ് ഫാസിൽ അനുകരിക്കുന്ന രംഗമാണ് 'വേട്ടയ്യൻ' അണിയറ പ്രവർത്തകർ തന്നെ പുറത്തു വിട്ടിരിക്കുന്നത്. ഇവ ഒഴിവാക്കേണ്ട ആവശ്യമില്ലായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.

Advertisment

ഫഹദ് ഫാസിലും രജനികാന്തും ഒരുമിച്ചുള്ള നീക്കം ചെയ്യപ്പെട്ട മറ്റൊരു  രംഗവും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് സിനിമകളിൽ ഒന്നായ 'തേന്മാവിൻ കൊമ്പത്ത്' എന്ന ചിത്രത്തിൻ്റെ അഡാപ്റ്റേഷനാണ് രജനീകാന്തിൻ്റെ 'മുത്തു.' 

വിജയുടെ ഗോട്ടിനു ശേഷം  ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ തമിഴ് ചിത്രമാണ് 'വേട്ടയ്യൻ' എന്ന് റിപ്പോർട്ടുകൾ പറയുന്നു. അനിരുദ്ധ് രവി ചന്ദ്രനാണ് വേട്ടയ്യനിലെ ഗാനങ്ങൾക്കു പിന്നിൽ. അമിതാഭ് ബച്ചൻഷ റാണാ ദഗ്ഗുബതി, ദുഷാര വിജയൻ, മഞ്ജു വാര്യർ തുടങ്ങിയ പ്രമുഖ താരനിരയാണ് 'വേട്ടയ്യനു' വേണ്ടി അണിനിരന്നത്.

Read More

Fahad Fazil Rajanikanth film news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: