scorecardresearch

കണ്ടോ ചാക്കോച്ചാ, ഇതു നമ്മളാ; 27 വർഷം പഴക്കമുള്ള ചിത്രവുമായി ആരാധിക

ആരാധികയെ സ്റ്റേജിലേക്ക് വിളിച്ച് സെൽഫി എടുക്കുന്ന ചാക്കോച്ചനെയും വീഡിയോയിൽ കാണാം

ആരാധികയെ സ്റ്റേജിലേക്ക് വിളിച്ച് സെൽഫി എടുക്കുന്ന ചാക്കോച്ചനെയും വീഡിയോയിൽ കാണാം

author-image
Entertainment Desk
New Update
Kunchako Boban

കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ജീത്തു അഷ്‌റഫ് സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലറിൽ ചാക്കോച്ചനൊപ്പം പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരുമുണ്ട്.

Advertisment

ചിത്രത്തിന്റെ പ്രമോഷനിടെ പകർത്തിയൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പ്രമോഷൻ പരിപാടി കാണാനെത്തിയ ഒരു ആരാധിക ചാക്കോച്ചനൊപ്പം 28 വർഷങ്ങൾക്കുമുൻപ് എടുത്ത ചിത്രം താരത്തെ കാണിച്ചു. 1998ൽ എടുത്ത ആ ചിത്രം കൗതുകത്തോടെ നോക്കുന്ന ചാക്കോച്ചനെയും വീഡിയോയിൽ കാണാം.  ആരാധികയെ സ്റ്റേജിലേക്ക് വിളിച്ച് പുതിയൊരു സെൽഫി എടുക്കാനും ചാക്കോച്ചൻ മറന്നില്ല. 

നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ  സംവിധായകൻ. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Advertisment

'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ്  ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.  'കണ്ണൂർ സ്‌ക്വാഡി'ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ഛായാഗ്രഹണം. ചമൻ ചാക്കോ എഡിറ്റിംഗും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.

Read More

Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: