/indian-express-malayalam/media/media_files/2025/07/12/kunchacko-boban-latest-socialmedia-post-fi-2025-07-12-10-44-23.jpg)
കുഞ്ചാക്കോ ബോബൻ
'അനിയത്തി പ്രാവ്' മുതൽ 'ഓഫീസർ ഓൺ ഡ്യൂട്ടി' വരെയുള്ള കുഞ്ചാക്കോയുടെ അഭിനയ തലങ്ങൾ പ്രേക്ഷകർ എന്നും ആകാംക്ഷയോടെ നോക്കികണ്ടിട്ടേയുള്ളൂ. എങ്കിലും ഇന്നും 'നിറ'ത്തിലെ റൊമാന്റിക് ചുള്ളൻ പയ്യനാണ് എല്ലാവരുടെയും മനസ്സിൽ. അതേ വൈബിൽ വീണ്ടും എത്തിയിരിക്കുകയാണ് കുഞ്ചാക്കോ.
യുകെ ടൂറിൻ്റെ ഭാഗമായി വേദിയിൽ തകർപ്പൻ പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
Also Read: ഓഫീസർ ഓൺ ഡ്യൂട്ടി ഒടിടി സ്ട്രീമിംഗ് അവകാശം ആർക്ക്?
"യുകെ ടൂർ മറക്കാനാവാത്ത ചില നിമിഷങ്ങൾ, വിലപ്പെട്ട ഓർമകൾ, വേദികളിൽ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിൽ നിന്നുള്ള ഊർജ്ജം എന്നിവ കൊണ്ട് സമ്പന്നമായിരുന്നു. യാത്രയിലുടനീളം നിങ്ങൾ ഞങ്ങളിൽ ചൊരിഞ്ഞ അളവറ്റ സ്നേഹമാണ് എന്നെന്നും മനസ്സിൽ തിങ്ങിനിൽക്കുന്നത്..." എന്ന് തുടങ്ങുന്ന കുറിപ്പിനൊപ്പം ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരിക്കുന്നു.
രമേഷ് പിഷാരടി, റിമി ടോമി, സ്റ്റീഫൻ ദേവസ്സി, മാളവിക സി മേനോൻ തുടങ്ങിയവരോട് നന്ദി പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ചിത്രങ്ങൾക്ക് കമൻ്റുമായി എത്തിയിട്ടുണ്ട്.
Also Read: മോഹൻലാൽ ചിത്രത്തിലൂടെ സിനിമയിലെത്തിയ ഈ നടിയെ മനസ്സിലായോ?
മലയാള സിനിമയിലെയും കലാമേഖലയിലെയും വമ്പൻ താരനിര അണിനിരന്ന 'നിറം 25' പ്രോഗ്രാമിൽ നിന്നുള്ള ചിത്രങ്ങളാണിത്. പാട്ടും, കോമഡിയും നൃത്തച്ചുവടുകളും കൊണ്ട് യുകെയിൽ തരംഗം സൃഷ്ടിച്ച ടീമിനൊപ്പം മലയാളികളുടെ എവർഗ്രീൻ താരം കുഞ്ചാക്കോ ബോബനും ഉണ്ടായിരുന്നു. ജൂലൈ 6ന് ലണ്ടനിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
Read More: ഗ്ലാമറസ് ലുക്കിൽ അഹാന കൃഷ്ണ; ഫൊട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.