/indian-express-malayalam/media/media_files/2025/07/07/dhyan-sreenivasan-about-srenivasan-counter-2025-07-07-16-25-07.jpg)
Dhyan Sreenivasan & Sreenivasan
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ധ്യാൻ ശ്രീനിവാസൻ. നടനെന്നതിലുപരി സംവിധായകൻ തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലും ധ്യൻ പരീക്ഷണം നടത്തിയിട്ടുണ്ട്. മലയാളത്തിന്റെ അതുല്യനടൻ ശ്രീനിവാസന്റെ മകനെന്ന നിലയിൽ ആദ്യ സിനിമകളിൽ ശ്രദ്ധനേടിയ താരം, സഹോദരൻ വീനീത് ശ്രീനിവാസനെയും പിതാവ് ശ്രീനിവാസനെയും പോലെ പ്രതിഭയല്ലെന്ന തരത്തിൽ നിരവധി വിമർശനങ്ങളും ആദ്യകാലത്ത് ഏറ്റുവാങ്ങിയിരുന്നു.
Also Read: ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ബാലതാരം; ഇനി രൺവീറിന്റെ നായിക
കൈനിറയെ ചിത്രങ്ങളുമായി തിരക്കിലായ ധ്യാൻ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഇഷ്ടതാരമാണ്. അഭിമുഖങ്ങളിലൂടെ ധ്യാൻ നടത്തുന്ന തുറന്നുപറച്ചിലുകൾക്കും ധാരാളം ആരാധകരുണ്ട്. സിനമയിലെ അഭിനയത്തിലൂടെയല്ല, മറിച്ച് അഭിമുഖങ്ങളിലൂടെയാണ് തനിക്ക് ഇത്ര ആരാധകർ ഉണ്ടായതെന്ന് താരം തന്നെ അടുത്തിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
Also Read: Detective Ujjwalan OTT: ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഒടിടിയിലേക്ക്
ധ്യാനിന്റെ തമാശ കലർന്ന സംസാരവും ഉരുളക്കുപ്പേരി മറുപടികളും അച്ഛൻ ശ്രീനിവാസനിൽ നിന്നും പകർന്നു കിട്ടിയതാണ്. ഇപ്പോഴിതാ, തന്റെ പരാജയപ്പെട്ട ചിത്രങ്ങളെ കുറിച്ച് ശ്രീനിവാസൻ നടത്തിയ രസകരമായൊരു പ്രസ്താവന തുറന്നു പറയുകയാണ് ധ്യാൻ.
"കഴിഞ്ഞ ദിവസം എന്റെയൊരു പടം ടിവിയിൽ കണ്ടിട്ട് അച്ഛൻ ചോദിച്ചു "എന്തിനാ ഈ പടം ചെയ്തേ.. ഇത് ഓടില്ലെന്ന് നിനക്ക് തന്നെ അറിയില്ലേ.. ഇതിന് പണം മുടക്കാൻ ആ പ്രൊഡ്യൂസർ എങ്ങനെ തയ്യാറായി എന്ന്". അപ്പൊ ഞാൻ പറഞ്ഞു." ഒന്നുല്ല അച്ഛാ ഇങ്ങനെയൊക്കെ ജീവിച്ചുപോകണ്ടേ എന്ന്. ഇതിലും ഭേദം മരിക്കുന്നതാ എന്നായിരുന്നു അച്ഛന്റെ മറുപടി," ധ്യാനിന്റെ വാക്കുകളിങ്ങനെ.
Also Read: കന്നഡ ഭാഷയ്‌ക്കെതിരെ പരാമർശം പാടില്ല; കമൽഹാസന് വിലക്കേർപ്പെടുത്തി ബെംഗളൂരു കോടതി
"ഈയടുത്തു അച്ഛൻ. അമ്മ അസോസിയേഷന്റെ ഒരു മീറ്റിംഗ് നടക്കുന്നുണ്ട്. അവശ കലാകാരന്മാർക്ക് 5000 രൂപ വെച്ച് കൊടുക്കുന്നുണ്ടെന്നാണ് കേട്ടെ. എനിക്ക് അത് വേണ്ട, ഞാൻ വേണേൽ അത് നിനക്ക് വാങ്ങി തരാം," ധ്യാൻ കൂട്ടിച്ചേർത്തു.
Also Read: കുടുംബം മുഴുവൻ ഡെലിവറി റൂമിൽ, ഇതിൽ കൂടുതൽ ഭാഗ്യമെന്ത് വേണം; ട്രെൻഡിംഗിൽ ഒന്നാമതായി ദിയയുടെ ഡെലിവറി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us