/indian-express-malayalam/media/media_files/2025/07/07/kamal-hassan11-2025-07-07-13-37-26.jpg)
കമൽഹാസന് വിലക്കേർപ്പെടുത്തി ബെംഗളൂരു കോടതി
കന്നഡ ഭാഷയ്ക്കെതിരെ പരാമർശം നടത്തുന്നതിൽ നടൻ കമൽഹാസന് കർശന വിലക്കേർപ്പെടുത്തി ബെംഗളൂരു കോടതി. കന്നഡ ഭാഷയെയോ സംസ്‌കാരത്തെയോ അപകീർത്തിപ്പെടുത്തുന്നതോ അവഹേളിക്കുന്നതോ ആയ പരാമർശങ്ങൾ നടത്തുന്നതിലാണ് വിലക്ക് ഏർപ്പെടുത്തിയത്. കന്നഡ സാഹിത്യ പരിഷത്ത് (കെഎസ്പി) സംഘടന പ്രസിഡന്റ് മഹേഷ് ജോഷി സമർപ്പിച്ച പരാതിയെ തുടർന്നാണ് അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി ഉത്തരവ് പുറപ്പെടുവിച്ചത്.
Also Read:പ്രേം നസീറിനെതിരായ പരാമർശം; ഖേദം പ്രകടിപ്പിച്ച് ടിനി ടോം
തഗ് ലൈഫ് സിനിമയുടെ പ്രചാരണ വേളയിൽ കമൽ ഹാസൻ കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. കന്നഡ തമിഴിൽ നിന്നാണ് ഉണ്ടായതെന്ന് കമൽഹാസന്റെ മുൻ പരാമർശത്തിന് അദ്ദേഹം മാപ്പ് പറയേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ബെംഗളൂരു കോടതി വിലക്കേർപ്പെടുത്തിയത്.
കന്നഡ ഭാഷയ്ക്കും സംസ്‌കാരത്തിനും എതിരെ അപകീർത്തികരമായ പ്രസ്താവനകൾ പോസ്റ്റ് ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. കേസിൽ അടുത്ത വാദം ഓഗസ്റ്റ് 30ന് നടക്കും. കമലഹാസന്റെ പരാമർശങ്ങൾ അപകീർത്തികരമാണെന്നും കന്നഡക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും കന്നഡ സാഹിത്യ പരിഷത്ത് അവരുടെ ഹർജിയിൽ വ്യക്തമാക്കി.
Also Read:ഒടിടിയിൽ കാണാം ഏറ്റവും പുതിയ 5 ചിത്രങ്ങൾ
തഗ് ലൈഫ് എന്ന ചിത്രത്തിന്റെ പ്രമോഷണൽ പരിപാടിക്കിടെ ഉണ്ടായ ഒരു വിവാദത്തെ തുടർന്നാണ് നിയമനടപടി. സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ കമൽ ഹാസൻ നടത്തിയ കന്നഡക്ക് ജന്മം നൽകിയത് തമിഴ് ഭാഷയാണെന്ന പരാമർശമാണ് വിവാദമായത്. പിന്നീട് വൻ പ്രതിഷേധം ഉണ്ടാവുകയും ചെയ്തു.
Also Read:മൂൺവാക്ക് ഒടിടിയിലേയ്ക്ക്; എവിടെ, എപ്പോൾ കാണാം?
കന്നഡ ഭാഷയോടുള്ള അനാദരവാണെന്ന് ആരോപിച്ച് കമൽഹാസൻ മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന നേതാവ് ബി.വൈ വിജയേന്ദ്ര ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാപ്പ് പറയില്ലെന്ന് നടൻ വ്യക്തമാക്കുകയും ചെയ്തു. 'എല്ലാ ഭാഷകളോടും തനിക്കുള്ള യഥാർഥ സ്നേഹം എല്ലാവർക്കും അറിയാം. ഒരു പ്രത്യേക അജണ്ട ഉള്ളവർക്കല്ലാതെ മറ്റാർക്കും തൻറെ പരാമർശത്തിൽ പ്രശ്നമുണ്ടാവില്ലെന്നും' കമൽഹാസൻ മാധ്യമങ്ങളോട് പറഞ്ഞു.
Read More
കുടുംബം മുഴുവൻ ഡെലിവറി റൂമിൽ, ഇതിൽ കൂടുതൽ ഭാഗ്യമെന്ത് വേണം; ട്രെൻഡിംഗിൽ ഒന്നാമതായി ദിയയുടെ ഡെലിവറി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us